ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബോളിവുഡ് നടൻ കാർത്തിക് ആര്യന്റെ ഏറ്റവും പുതിയ ചിത്രമായ ഷെഹ്സാദ രണ്ടാം വാരത്തിലും പതറി. ഫെബ്രുവരി 17ന് റിലീസ് ചെയ്ത ചിത്രത്തിന് തുടക്കം അത്ര മികച്ച പ്രതികരണമല്ലായിരുന്നു ലഭിച്ചത്.
വെള്ളിയാഴ്ച 40 ലക്ഷം രൂപ മാത്രമാണ് ചിത്രം ബോക്സോഫീസിൽ നിന്ന് നേടിയത്. ശനിയാഴ്ചയും ഷെഹ്സാദയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. 27 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയതെന്നാണ് റിപ്പോർട്ടുകൾ . ഷാരൂഖ് ഖാൻ ചിത്രം പഠാൻ, ഹോളിവുഡ് ചിത്രം ആന്റ്മാന്‍ ആന്‍ഡ് വാസ്പ് എന്നീ ചിത്രങ്ങളും ഷെഹ്സാദയ്ക്ക് വെല്ലുവിളിയായി രംഗത്തുണ്ട്.
തെലുങ്കിൽ വൻ വിജയം കൈവരിച്ച അല്ലു അർജുന്റെ ‘അല വൈകുണ്ഠപുരമുലോ’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ഷെഹ്സാദ. രോഹിത് ധവാൻ സംവിധാനം ചെയ്ത ചിത്രം ഭൂഷണ് കുമാര്‍, ക്രിഷന്‍ കുമാര്‍, എസ്. രാധാകൃഷ്ണ, അമാന്‍ ഗില്‍, കാര്‍ത്തിക് ആര്യന് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. കൃതി സനോനാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.