‘ജയ ജയ ജയ ജയ ഹേ’ ടെലിവിഷൻ പ്രിമിയറിന്; സംപ്രേഷണം ഇന്ന് വൈകിട്ട്

ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ജയ ജയ ജയ ജയ ഹേ. വിപിൻ ദാസ് ആണ് ചിത്രം സംവിധാനം ചെയ്തത്. വിപിൻ ദാസും നഷീദ് മുഹമ്മദ് ഫാമിയും ചേർന്നെഴുതിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളിൽ നിന്ന് ലഭിച്ചത്. ‘ജയ ജയ ജയ ജയ ഹേ’ ആദ്യമായി ടെലിവിഷനിൽ സംപ്രേഷണത്തിനെത്തുന്നു.

‘ജയ ജയ ജയ ജയ ഹേ’ ഇന്ന് വൈകിട്ട് 7 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും. വിനായക് ശശികുമാറിന്‍റെ വരികൾക്ക് അങ്കിത് മേനോൻ സംഗീതം നൽകിയിരിക്കുന്നു. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ബബ്ലു അജുവാണ്. ജോണ്‍ കുട്ടിയാണ് ചിത്രസംയോജനം നിർവ്വഹിച്ചിരിക്കുന്നത്.

ലക്ഷ്മി മേനോനും ഗണേഷ് മേനോനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ചിയേഴ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിച്ചത്. അമൽ പോൾസണാണ് ചിത്രത്തിന്‍റെ സഹനിർമ്മാതാവ്. പ്രശാന്ത് നാരായണനാണ് നിർമ്മാണ നിർവഹണം.

K editor

Read Previous

ഉണ്ണി മുകുന്ദൻ നായകനായ ‘ഷെഫീക്കിന്റെ സന്തോഷം’ വേള്‍ഡ് ടെലിവിഷൻ പ്രീമിയറിന്

Read Next

സ്വാതന്ത്ര്യ സമരവും ഒരു കമ്പനിക്കെതിരെയായിരുന്നു; പ്ലീനറി വേദിയിലും അദാനിക്കെതിരെ രാഹുൽ