കോട്ടിക്കുളം ജമാഅത്ത്  അഴിമതി: മുൻ ഭാരവാഹികൾക്കെതിരെ വഖഫ് നോട്ടീസ്

സ്വന്തം ലേഖകൻ

പാലക്കുന്ന് : കോട്ടിക്കുളം ജമാഅത്ത് മുൻ കമ്മിറ്റി ഭാരവാഹികൾക്കെതിരെ മഹല്ല് നിവാസികൾ വഖഫ് ബോർഡിന് നൽകിയ പരാതിയിൽ മുൻ ഭാരവാഹികൾക്ക് വഖഫ് ബോർഡ് നോട്ടീസയച്ചു. മാർച്ച് 15-ന് ജമാഅത്ത് കമ്മിറ്റി ഭാരാവാഹികൾ ഹാജരാകണമെന്നാണ് നോട്ടീസ്. 2018 മുതൽ 2022 വരെ യു.കെ. മുഹമ്മദ്കുഞ്ഞി പ്രസിഡണ്ടായും കുഞ്ഞാമു സിക്രട്ടറിയായും പ്രവർത്തിച്ച ജമാഅത്ത് കമ്മിറ്റി ജമാഅത്തിന് ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന പരാതിയിലാണ് വഖഫ് ബോർഡ് ആരോപണവിധേയർക്ക് നോട്ടീസയച്ചത്.

സാമ്പത്തികാരോപണത്തെക്കുറിച്ചന്വേഷിക്കാൻ ജമാഅത്ത് കമ്മിറ്റി അഞ്ചംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ജമാഅത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ക്വട്ടേഷൻ വിളിക്കാതെ കമ്മിറ്റി ഭാരവാഹികളുടെ ഇഷ്ടക്കാർക്ക് നൽകിയതായും ആരോപണമുണ്ട്. ജമാഅത്തിന്റെ വരവ് -ചെലവ് കണക്കുകൾക്ക് കൃത്യമായ വൗച്ചർ സൂക്ഷിച്ചില്ലെന്നും പരാതിയുണ്ട്. മുൻഭാരവാഹികളുടെ കെടുകാര്യസ്ഥതയ്ക്കെതിരെ കോട്ടിക്കുളത്തെ പി.എം. സലാം അടക്കമുള്ള ജമാഅത്ത് നിവാസികൾ വഖഫ് ബോർഡിന് നൽകിയ പരാതിയിലാണ് മുൻ ഭാരവാഹികൾക്കെതിരെ വഖഫ് ബോർഡ് നോട്ടീസയച്ചത്.

LatestDaily

Read Previous

അശ്ലീല വീഡിയോക്കേസിൽ വിദ്യാർത്ഥികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Read Next

പ്രിൻസിപ്പാളിന്റ പരാതിയിൽ വിദ്യാർത്ഥികൾക്കെതിരെ കേസ്സ്