കാത്തിരിപ്പിന് വിരാമം; ഗൗതം മേനോൻ-വിക്രം ചിത്രം ധ്രുവ നച്ചത്തിരം റിലീസിനൊരുങ്ങുന്നു

ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ‘ധ്രുവ നച്ചത്തിരം’ റിലീസിന് ഒരുങ്ങുന്നു. ഹാരിസ് ജയരാജാണ് ധ്രുവ നച്ചത്തിരത്തിന്‍റെ പശ്ചാത്തലസംഗീതം ഒരുക്കുന്നത്. ഹാരിസ് ജയരാജ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ചിത്രം 2023 ൽ സമ്മർ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിക്രം നായകനാകുന്ന ധ്രുവ നച്ചത്തിരത്തിന്‍റെ ഷൂട്ടിംഗ് 2016 ൽ ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രത്തിന്‍റെ ഷൂട്ടിങ് നിർത്തി വെച്ചു. ഇപ്പോൾ 7 രാജ്യങ്ങളിലായായി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. സ്പൈ ത്രില്ലർ വിഭാഗത്തിൽ വരുന്നതാണ് ഈ ചിത്രം.

ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്ണൻ, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ ഒരു രഹസ്യ ഏജന്‍റിന്‍റെ വേഷത്തിലാണ് വിക്രം എത്തുന്നത്. ‘ജോൺ’ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം.

K editor

Read Previous

പശ്ചിമ ബംഗാളിൽ കേന്ദ്രമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറ്; പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന് ബിജെപി

Read Next

ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ എണ്ണം; വസ്തുതാ റിപ്പോർട്ട് തേടി പരിസ്ഥിതി മന്ത്രാലയം