രവിവര്‍മയുടെ ‘യശോദയും കൃഷ്ണനും’ ലേലത്തിൽ വിറ്റുപോയത് 38 കോടി രൂപയ്ക്ക്

മുംബൈ: രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ എന്ന ചിത്രം ലേലത്തിൽ വിറ്റുപോയത് 38 കോടി രൂപയ്ക്ക്. വ്യാഴാഴ്ച മുംബൈയിലെ പുണ്ടോൾ ഗാലറിയിൽ നടന്ന ഓൺലൈൻ ലേലത്തിലാണ് പെയിന്‍റിങിന് റെക്കോർഡ് തുക ലഭിച്ചത്. യശോദയുടെ മടിയിൽ ഇരിയ്ക്കുന്ന ഉണ്ണിക്കണ്ണന്‍റെ ചിത്രമാണ് രവിവർമ്മ എണ്ണച്ചായത്തിൽ വരച്ചിരിക്കുന്നത്.

10 കോടി മുതൽ 15 കോടി രൂപ വരെയായിരുന്നു വില നിശ്ചയിച്ചിരുന്നത്. ശിൽപങ്ങളും പെയിന്‍റിങുകളും ഉൾപ്പെടെ 83 കലാസൃഷ്ടികളാണ് ലേലത്തിൽ വെച്ചത്. 28 ഇഞ്ച് നീളവും 20 ഇഞ്ച് വീതിയുമുള്ള രവിവർമ്മയുടെ ചിത്രത്തിനാണ് ഇതിൽ ഏറ്റവും കൂടുതൽ പണം ലഭിച്ചത്.

രവിവർമ്മയുടെ മൂന്ന് പെയിന്‍റിങുകളും ഒരു രേഖാചിത്രവുമാണ് ലേലത്തിൽ ഉണ്ടായിരുന്നത്. പെയിന്റിങുകൾ ജർമ്മൻ വംശജരായ ഫ്രിറ്റ്സ് ഷ്ളിച്ചര്‍ കുടുംബത്തിന്‍റെ ശേഖരത്തിലുള്ളതാണ്. രേഖാചിത്രം രവിവര്‍മ കുടുംബത്തിന്റെ ശേഖരത്തിലുള്ളതാണ്. രവിവർമ്മയുടെ മറ്റ് രണ്ട് പെയിന്‍റിങുകളായ ‘ശിവ ഭഗവാനും കുടുംബവും’ 16 കോടി രൂപയ്ക്കും, ‘കംസവധം’, ‘കൃഷ്ണന്റെ യുവത്വം’ എന്നിവ 4 കോടി രൂപയ്ക്കുമാണ് വിറ്റുപോയത്. ജടായുവുമായുള്ള രാവണന്‍റെ ഏറ്റുമുട്ടലിന്‍റെ പെൻസിൽ രേഖാചിത്രത്തിന് 2.6 കോടി രൂപയും കിട്ടി.

K editor

Read Previous

തമിഴ് നാടുൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ കഴുകന്മാരുടെ സർവേ തുടങ്ങി

Read Next

പശ്ചിമ ബംഗാളിൽ കേന്ദ്രമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറ്; പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന് ബിജെപി