ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഗൂഡല്ലൂർ: തമിഴ്നാട് ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങളിൽ കഴുകൻമാരുടെ സർവേ ആരംഭിച്ചു. ഇരട്ട സെൻസസ് ഒഴിവാക്കാനാണ് തമിഴ്നാട്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഒരേസമയം സർവേ നടത്തുന്നത്. സർവേയിൽ കണ്ടെത്തുന്ന കഴുകൻ ഇനങ്ങളെ പത്ത് സ്ഥലങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിക്കും.
കഴുകൻമാരെക്കുറിച്ചുള്ള പഠനത്തിൽ വൈദഗ്ധ്യം നേടിയ ഒരാൾ, ഒരു ഫോറസ്റ്റ് ഓഫീസർ, രണ്ട് സന്നദ്ധപ്രവർത്തകർ, ഒരു ഫോറസ്റ്റ് റേയ്ഞ്ചർ എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് സർവേ നടത്തുന്നത്. തമിഴ്നാട്ടിലെ നീലഗിരി, ഈറോഡ് ജില്ലകളിലാണ് സർവേ. മുതുമലയിൽ 35 ഇടങ്ങളിലാണ് സർവേ നടത്താൻ ഉദ്ദേശിക്കുന്നത്.
ദക്ഷിണേന്ത്യയിൽ നാല് തരം കഴുകൻമാരാണ് കാണപ്പെടുന്നത്. നീലഗിരി ബയോസ്ഫിയർ മേഖലയിലാണ് ഇവ കേന്ദ്രീകരിച്ചിരിക്കുന്നത്. മുതുമല ടൈഗർ റിസർവിലെ സെഗുർ പീഠഭൂമിയാണ് വെളുത്ത കഴുത്തുള്ള കഴുകന്‍റെ വാസസ്ഥലം.