വാരിസ് പഞ്ചാബ് ദേയുടെ പൊലീസ് സ്റ്റേഷൻ ആക്രമണം; സുരക്ഷ ശക്തമാക്കി

അമൃത്‌സർ: ഖാലിസ്ഥാൻ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ദേ നടത്തിയ മാർച്ച് അക്രമാസക്തമായതോടെ സുരക്ഷ ശക്തമാക്കി പൊലീസ്. അജ്നാല പൊലീസ് സ്റ്റേഷൻ പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വാരിസ് പഞ്ചാബ് ദേ പൊലീസ് സ്റ്റേഷന് നേരെ നടത്തിയ ആക്രമണത്തിൽ ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടും.

സംഘടനയുടെ നേതാവ് അമൃത്പാൽ സിങ്ങിന്‍റെ അനുയായി ലവ്പ്രീത് സിങ്ങിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. ആക്രമണത്തിൽ ആറ് പൊലീസുകാർക്ക് പരിക്കേറ്റു. ലവ്പ്രീതിനെ മോചിപ്പിക്കാമെന്ന ഉറപ്പ് ലഭിച്ചതിന് ശേഷമാണ് സംഘം സമീപത്തെ ഗുരുദ്വാരയിലേക്ക് മടങ്ങിയത്.

തോക്കുകളും വാളുകളും ഉപയോഗിച്ചുള്ള പ്രകടനം, ഖാലിസ്ഥാൻ അനുകൂല പരാമർശങ്ങൾ നടത്തിയ അമൃത്പാൽ സിങ്ങിന്‍റെ മാധ്യമ അഭിമുഖങ്ങൾ എന്നിവയും പരിശോധിക്കും. അക്രമം നിയന്ത്രിക്കുന്നതിൽ പഞ്ചാബ് പൊലീസ് പരാജയപ്പെട്ടുവെന്ന വിമർശനം ശക്തമാണ്. കഴിഞ്ഞ വർഷം വാഹനാപകടത്തിൽ മരിച്ച ദീപ് സിദ്ധുവാണ് വാരിസ് പഞ്ചാബ് ദേ സ്ഥാപിച്ചത്.

K editor

Read Previous

കെജിഎഫിന് ശേഷം കന്നഡയിൽ നിന്ന് മറ്റൊരു ആക്ഷൻ ചിത്രം; ‘മാർട്ടിൻ’ ടീസർ പുറത്ത്

Read Next

നയപരമായ വിഷയം; ആർത്തവ അവധി ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജികൾ തള്ളി സുപ്രീം കോടതി