ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പൂനെ: ഭീകരപ്രവർത്തനം പ്രധാന വ്യവസായമാക്കിയ ഒരു രാജ്യത്തിന് ഒരിക്കലും പ്രശ്നങ്ങളിൽ നിന്ന് പുറത്ത് കടക്കാനോ പുരോഗതി നേടാനോ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. പാകിസ്ഥാൻ നേരിടുന്ന നിലവിലെ പ്രതിസന്ധി മറികടക്കാൻ ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള സഹായം നൽകുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഇന്ത്യ-പാകിസ്ഥാൻ ബന്ധത്തിലെ അടിസ്ഥാന പ്രശ്നമാണ് ഭീകരപ്രവർത്തനമെന്നും ഇത് ഒരു തരത്തിലും അവഗണിക്കാനാവില്ലെന്നും ജയശങ്കർ പറഞ്ഞു. പൂനെയിൽ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച ഏഷ്യ ഇക്കണോമിക് ഡയലോഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രധാന തീരുമാനം എടുക്കേണ്ടി വന്നാൽ പൊതുതാൽപര്യവും പരിഗണിക്കുമെന്നും ജനങ്ങളുടെ താൽപ്പര്യത്തെക്കുറിച്ച് തനിക്ക് അറിയാമെന്നും അതിനാൽ പാക്കിസ്ഥാന് സഹായം നൽകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് തന്റെ ഉത്തരം ഇതിനകം മനസ്സിലായിട്ടുണ്ടാകുമെന്നും ജയശങ്കർ പറഞ്ഞു.