മമ്മൂട്ടി ചിത്രം ‘കാതൽ’ റിലീസിനൊരുങ്ങുന്നു; ഏപ്രിലിൽ തീയേറ്ററുകളിലെത്തും

മമ്മൂട്ടിയുടെ പുതിയ ചിത്രമായ ‘കാതൽ’ തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. തമിഴ് നടി ജ്യോതികയാണ് ചിത്രത്തിലെ നായിക. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. കാതലിന്റെ റിലീസ് സംബന്ധിച്ചുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

മമ്മൂട്ടി ചിത്രം ഏപ്രിൽ 20ന് റിലീസ് ചെയ്യുമെന്നാണ് ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള പറയുന്നത്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ . ഛായാഗ്രഹണം സാലു കെ തോമസ്. മാത്യൂസ് പുളിക്കൻ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

‘റോഷാക്ക്’ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. മമ്മൂട്ടിയുടെ കമ്പനി നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രമായ ‘നൻപകൽ നേരത്ത് മയക്കം’ ആയിരുന്നു ആദ്യം നിർമ്മിച്ച ചിത്രം.  ദുൽഖറിന്‍റെ ഉടമസ്ഥതയിലുള്ള വേഫെറെർ ഫിലിംസാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

K editor

Read Previous

1000 കോടി ക്ലബ്ബിൽ ഇടം നേടി പഠാൻ; നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ചിത്രം

Read Next

ബെംഗളൂരുവിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ ജി 7 രാജ്യങ്ങളുടെ യോഗം