ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ഡൽഹി വിമാനത്താവളത്തിൽ വച്ച് അസം പൊലീസ് അറസ്റ്റ് ചെയ്ത കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പവൻ ഖേരയ്ക്ക് ഡൽഹി ദ്വാരക കോടതി ജാമ്യം നൽകി വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു.
മുതിർന്ന അഭിഭാഷകനും രാജ്യസഭാ അംഗവുമായ അഭിഷേക് മനു സിങ്വിയാണ് ഹർജി നൽകിയത്. അതേസമയം, അസം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഒരുനീണ്ട യുദ്ധത്തിന് താന്‍ തയ്യാറാണെന്നായിരുന്നു പവന്‍ ഖേരയുടെ പ്രതികരണം.
കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ പോയ പവൻ ഖേരയെ വിമാനത്തിൽ നിന്ന് ഇറക്കി വിടുകയും ശേഷം വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിന്‍റെ പേരിലാണ് അസം പൊലീസ് കേസെടുത്തത്. ഇതേതുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് കോൺഗ്രസ് നേതാക്കളും റണ്‍വേയിൽ ഇറങ്ങി പ്രതിഷേധിച്ചു.