മോദിയെ അപമാനിച്ചെന്ന കേസ്; കോൺഗ്രസ് വക്താവ് പവൻ ഖേരയെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു

ന്യൂഡൽഹി: ഡൽഹിയിൽ കോൺഗ്രസ് വക്താവ് പവൻ ഖേരയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. കേസ് നിലനിൽക്കുന്നതിനാൽ യാത്ര അനുവദിക്കാൻ കഴിയില്ലെന്ന് ഇൻഡിഗോ അറിയിച്ചു. പവൻ ഖേരയ്ക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് മറ്റ് കോൺഗ്രസ് നേതാക്കളും വിമാനത്തിൽ നിന്ന് ഇറങ്ങി.

പ്രധാനമന്ത്രിയെ അപമാനിച്ചുവെന്നാരോപിച്ച് ഖേരയ്ക്കെതിരെ യുപി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. അദാനി വിഷയവുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ നടത്തിയ പരാമർശത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്.

പ്രധാനമന്ത്രിയുടെ പേരിൽ ദാമോദർദാസ് ആണോ ഗൗതംദാസ് ആണോ ഉള്ളതെന്ന് അടുത്തിരുന്നയാളോട് ഖേര ചോദിച്ചു. ദാമോദർദാസ് ആണെന്ന് മറുപടി ലഭിച്ചു. പേരിൽ ദാമോദർദാസ് ഉണ്ടെങ്കിലും പ്രവൃത്തി ഗൗതം ദാസിന്‍റേതാണെന്ന് ഖേര പറഞ്ഞു. പരാമർശം ആക്ഷേപകരമാണെന്ന് ആരോപിച്ച് ലഖ്നൗവിലെ ബിജെപി നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

K editor

Read Previous

ഡൽഹിയില്‍ ബൈക്ക് ടാക്സി നിരോധിച്ച് സർക്കാർ; ലംഘിച്ചാൽ 10000 രൂപ വരെ പിഴയും ജയിൽ ശിക്ഷയും

Read Next

സുബി സുരേഷിന് നാടിൻ്റെ യാത്രാമൊഴി; ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ