ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ലൗഡ്ഫുഡ് ഗ്രൂപ്പ് ശ്രദ്ധേയമാകുന്നു
തൃക്കരിപ്പൂർ: വ്യവസായികൾക്കും കായികതാരങ്ങൾക്കും പേര് കേട്ട തൃക്കരിപ്പൂരിലെ ഒരു കൂട്ടം യുവ – സംരംഭകർക്ക് തോന്നിയ വ്യത്യസ്തമായ ആശയമാണ് ലൗഡ്ഫുഡ്. കേരളത്തിലുടനീളവും പുറത്തും നിരവധി ബിസിനസ്സുകൾ ചെയ്തു വിജയിച്ച ഒരു പറ്റം തൃക്കരിപ്പൂർ സുഹൃത്തുക്കളുടെ വാണിജ്യകൂട്ടായ്മയാണ് ലൗഡ് ഫോളിയോ. മായം കലരാത്ത പരിശുദ്ധമായ തേൻ, കർഷകരിൽ നിന്നും ജനങ്ങളിലേക്കെത്തിക്കുക എന്ന ലോക്ഡൗൺ കാല ചിന്തയാണ് ലൗഡ്ഫോളിയോയ്ക്ക് കീഴിൽ ലൗഡ്ഫൂഡ് തുടങ്ങാനുള്ള പ്രേരണ.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കിഴക്കൻമലയോര പ്രദേശങ്ങളിൽ നിന്നാണ് ഇവർ തേൻ ശേഖരിക്കുന്നത്. ഈ പ്രദേശങ്ങളിലുള്ള തേനീച്ച കർഷകരുമായുള്ള പൂർണ്ണ സഹകരണത്തോടെയാണ് ലൗഡ്ഫുഡ് മുന്നേറുന്നത്. പ്രകൃതിയും കൃഷിയും മറക്കുന്ന പുതുതലമുറയെ തേനിച്ചകൃഷിയുടെ വൈവിധ്യ സാധ്യതകളിലേക്ക് ആകർഷിക്കുക എന്നതാണ് ലൗഡ്ഫോളിയോ കൂട്ടായ്മയുടെ ലക്ഷ്യം.
മായം കലർന്ന തേൻ മാത്രം ലഭ്യമാവുന്ന വിപണിയിൽ, ഉപഭോക്താക്കൾ ലൗഡ്ഫൂഡ് ഹണിയുടെ ഗുണമേൻമ വേഗത്തിൽ തന്നെ തിരിച്ചറിയുന്നുണ്ട്. കേരളത്തിൽ എഴുപതോളവും ബാംഗ്ലൂരിൽ നൂറിന് മുകളിലും സൂപ്പർമാർക്കറ്റുകളിൽ ലൗഡ്ഫൂഡ് ഹണി ഇന്ന് ലഭ്യമാണ്. 2020 മാർച്ച്മാസത്തിൽ ആരംഭിച്ച ലൗഡ്ഫൂഡിന് ലഭിച്ച സ്വീകാര്യത തന്നെയാണ് ഈ തൃക്കരിപ്പൂർ കൂട്ടായ്മയുടെ വിശ്വാസ്യത.
ഉപഭോക്താക്കൾക്ക് വീട്ടിൽ തന്നെ തേനിന്റെ പരിശുദ്ധി ബോധ്യപ്പെടാനുള്ള ലളിതമായ പരിശോധനകൾ നിഷ്കർഷിക്കുന്നതിലൂടെ ഈ സംരംഭം കൂടുതൽ സുതാര്യമാവുകയാണ്. 40 ശതമാനത്തോളം തേനീച്ചകളാണ് കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ഭൂമിയിൽനിന്നും കാണാതായിരിക്കുന്നത്. മായം ചേർത്ത തേനുൽപാദനം സർവ്വസാധാരണമായതോടെ തേനീച്ച കർഷകരും വലിയ തോതിൽ തൊഴിലുപേക്ഷിക്കുകയാണ്. ഇതിനു ബദലായി തേനീച്ചകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ശാസ്ത്രീയമായി ആവാസവ്യവസ്ഥ ഒരുക്കുകയും, അതിലൂടെ തേനീച്ചകൃഷിമേഖലയെ ഉത്തേജിപ്പിക്കുകയുമാണ് ലൗഡ്ഫൂഡിൻ്റെ പ്രധാന ഉദ്ദേശ്യം. ലാഭത്തോടൊപ്പം ആനുപാതികമായ വരുമാനം തേനീച്ചകർഷകർക്ക് ഉറപ്പു വരുത്തുകയുമാണീ യുവാക്കൾ.
100 ശതമാനം ശാസ്ത്രീയമായ കാർഷിക രീതിയായതിനാൽ, തേനീച്ചകളുടെ ജീവിതക്രമം നിലനിർത്തികൊണ്ടുള്ള, അവയുടെ സാന്ദ്രത മെച്ചപ്പെടുത്തികൊണ്ടുള്ള തേനുൽപാദനം മാത്രമേ ലൗഡ്ഫൂഡ് ചെയ്യുന്നള്ളു. വിവിധ വ്യവസായങ്ങൾ സ്വന്തമായുള്ള ലൗഡ്ഫോളിയോയുടെ ഒരു വിഭാഗം മാത്രമാണ് ലൗഡ്ഫൂഡ്. ഓൺലൈനിൽ സ്വന്തം വെബ്സൈറ്റ് വഴിയും, ആമസോൺ, ക്യൂ ട്രോവ് എന്നീ പോർട്ടലുകൾ വഴിയുമാണ് ലൗഡ്ഫൂഡ് ഹണി ഉപഭോക്താക്കളിലേക്കെത്തുന്നത്.
ട്രൈബൽ, റോ, ഫോറസ്റ്റ്, ഇലായ് കാപ്പി, റെഗുലർ ഹണി എന്നീ അഞ്ച് വേരിയൻറുകളിലാണ് ലൗഡ്ഫൂഡ്ഡ് ഹണി വിപണിയിൽ എത്തുന്നത്. സ്വന്തം നാടിൻ്റെ ഉന്നമനത്തിന് കൂടി പ്രവർത്തിക്കുന്ന ലൗഡ്ഫൂഡ്, കോക്കനട്ട് ഷുഗർ, ശുദ്ധമായ വെളിച്ചെണ്ണ എന്നീ ഉൽപന്നങ്ങളും ഭാവിയിൽ വിപണിയിലെത്തിക്കാൻ തീരുമാനിക്കുന്നുണ്ട്.