ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂയോര്‍ക്ക്: നാഷണൽ ജിയോഗ്രാഫിക് മാഗസിൻ്റെ ‘പിക്ചർ ഓഫ് ദി ഇയർ’ പുരസ്കാരം സ്വന്തമാക്കി അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ വംശജനായ സോഫ്റ്റ് വെയർ എൻജിനീയർ കാർത്തിക് സുബ്രഹ്മണ്യം. ‘പരുന്തുകളുടെ നൃത്തം’ എന്ന ഫോട്ടോയാണ് കാര്‍ത്തിക്കിനെ ബഹുമതിക്ക് അര്‍ഹനാക്കിയത്.
അയ്യായിരത്തോളം മത്സരാർത്ഥികളിൽ നിന്നാണ് കാർത്തികിനെ വിജയിയായി തിരഞ്ഞെടുത്തത്. നാഷണൽ ജിയോഗ്രാഫിക് മാസികയുടെ മെയ് ലക്കത്തിൽ കാർത്തിക്കിൻ്റെ ചിത്രങ്ങളും ഉൾപ്പെടുത്തും. അലാസ്കയിലെ ചിൽകാറ്റ് ബാൾഡ് ഈഗിൾ സാങ്ച്വറിയിലെ പരുന്തുകൾ തമ്മിലുള്ള പോരാണ് കാർത്തിക് പകർത്തിയത്.
നവംബറിൽ ധാരാളം പരുന്തുകൾ സാൽമൺ മീനുകളെ കഴിക്കാൻ ഇവിടെ എത്തുന്നു. 2020 ലെ കോവിഡ് -19 ലോക്ക്ഡൗൺ സമയത്താണ് കാർത്തിക് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞത്.