അപൂർവയിനം തത്തകളെ കൂട്ടിലടച്ച് വളർത്തി; നടൻ റോബോ ഷങ്കർ നിയമക്കുരുക്കിൽ

ചെന്നൈ : നിരവധി തമിഴ് സിനിമകളിൽ ഹാസ്യ വേഷങ്ങളിലൂടെ പ്രശസ്തനായ നടനാണ് റോബോ ഷങ്കർ. പല സിനിമാതാരങ്ങളെയും പോലെ റോബോ ഷങ്കറിനും വളർത്തുമൃഗങ്ങളെയും പക്ഷികളെയും വീട്ടിൽ വളർത്തുന്നതിൽ താൽപ്പര്യമുണ്ട്. എന്നാൽ താരത്തിന്‍റെ ഈ ഇഷ്ടം അദ്ദേഹത്തെ നിയമക്കുരുക്കിൽപ്പെടുത്തിയ വാർത്തയാണ് പുറത്തുവരുന്നത്.

അപൂർവയിനം തത്തകളെ വീടിനുള്ളിലെ കൂട്ടിലിട്ട് വളർത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണം. ചെന്നൈയ്ക്കടുത്തുള്ള സാലി ഗ്രാമത്തിലാണ് റോബോ ഷങ്കറിന്‍റെ വീട്. വീട്ടിൽ ഷങ്കറിന്‍റെ പ്രിയപ്പെട്ട ഒരു നായയും അപൂർവ ഇനം തത്തകളായ രണ്ട് അലക്സാന്ദ്രൈൻ പാരക്കീറ്റുകളെയുമാണുള്ളത്. രണ്ട് പക്ഷികളെയും കൂട്ടിലടച്ചാണ് പരിപാലിക്കുന്നത്.

ഒരു തമിഴ് യൂട്യൂബ് ചാനൽ നടത്തിയ ഹോം ടൂർ വീഡിയോയാണ് താരത്തെ കുരുക്കിലാക്കിയത്. തമിഴ്നാട് വൈൽഡ് ലൈഫ് കണ്ട്രോൾ ബ്യൂറോ രണ്ട് പക്ഷികളെയും പിടിച്ചെടുത്തിരിക്കുകയാണ്.

Read Previous

ഉള്ളടക്കത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രേക്ഷകർ സിനിമയെ വിലയിരുത്തുന്നത്: ഭാവന

Read Next

സുപ്രധാന ചുവടുവയ്പ്പ്; ഐഐടിയുടെ ആദ്യ വിദേശ കാമ്പസ് അബുദാബിയിൽ