ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: നഗരസഭ വൈസ് ചെയർമാൻ നാഷണൽ ലീഗിലെ ബിൽട്ടെക് അബ്ദുല്ലയുടെ രാജിക്ക് സിപിഎം സമ്മർദ്ദം. വൈസ് ചെയർമാനെ വെച്ചുകൊണ്ട് നഗരഭരണം ഇനി ഒരിഞ്ച് മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് സിപിഎം. ഐഎൻഎൽ പാർട്ടിയുടെ പേരിൽ നഗരത്തിലെ ഒരു ഇലക്ട്രോണിക്സ് കടയിൽ നിന്ന് പാർട്ടി അറിയാതെ ഉപാദ്ധ്യക്ഷൻ അബ്ദുല്ല 25000 രൂപ സംഭാവന ചോദിച്ച സംഭവമാണ് പുറത്തുവന്നത്.
25000 രൂപ സംഭാവന തരാൻ കഴിയില്ലെന്ന് തളിപ്പറമ്പ സ്വദേശിയായ ഇലക്ട്രോണിക്സ് കടയുടമ തീർത്തുപറഞ്ഞതിനെ തുടർന്ന് ഉപാദ്ധ്യക്ഷന്റെ പ്രേരണയിൽ നഗരസഭ ഇലക്ട്രോണിക്സ് കടയുടമയ്ക്ക് നോട്ടീസ് നൽകിയ സംഭവവും പുറത്തായിട്ടുണ്ട്. ഉപാദ്ധ്യക്ഷനെക്കുറിച്ച് നേരത്തെയും ചില സാമ്പത്തിക ആരോപണങ്ങൾ ഉയർന്നതായി നഗരസഭ ഇടതുമുന്നണി വൃത്തങ്ങൾ പുറത്തുവിട്ടിരുന്നു.
നഗരഭരണം മൊത്തം നിശ്ചലമായി കിടക്കുകയാണ്. സാമ്പത്തിക വർഷം മാർച്ച് അടുത്തെത്തിയിട്ടും പദ്ധതി വിഹിതത്തിൽ വെറും 23 ശതമാനം പണമാണ് ചിലവഴിച്ചത്. ശേഷിച്ച കോടികൾ വരുന്ന പണം സർക്കാരിലേക്ക് തിരിച്ചുകൊടുക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
നഗരസഭയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുള്ള ഉപാദ്ധ്യക്ഷൻ നഗര വികസനത്തിൽ ഒട്ടും താൽപ്പര്യമെടുക്കാത്തതാണ് കോടികളുടെ സർക്കാർ ഫണ്ട് നഷ്ടപ്പെടാൻ കാരണമായിത്തീർന്നിട്ടുള്ളത്.