ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊഹിമ: നാഗാലാൻഡിന്‍റെ പുരോഗതി, സമാധാനം, സമൃദ്ധി എന്നിവയ്ക്കായി ബിജെപി-എൻഡിപിപി സഖ്യം തുടരുമെന്ന് കേന്ദ്ര തുറമുഖ വികസന മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരന്തര പരിശ്രമം മൂലമാണ് നാഗാലാൻഡിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സമഗ്ര വികസനം ഉണ്ടായത്. വടക്കുകിഴക്കൻ മേഖല രാജ്യത്തിന്‍റെ വളർച്ചയുടെ പുതിയ എഞ്ചിനായി മാറിയെന്നും അദ്ദേഹം പറഞ്ഞു. മോൺ, വോഖ ജില്ലകളിലെ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സർബാനന്ദ സേനോവാൾ.
“വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനും വളർച്ചയ്ക്കും ഇത്രയധികം പ്രാധാന്യം മറ്റൊരു പ്രധാനമന്ത്രിയും നൽകിയിട്ടില്ല. മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി-എൻഡിപിപി സഖ്യം തുടരും. സഖ്യത്തിനുള്ള നിങ്ങളുടെ വോട്ട് നാഗാലാൻഡിന്‍റെ സമാധാനത്തിനും പുരോഗതിക്കും വേണ്ടിയുള്ള വോട്ടാണ്,” സോനോവാൾ കൂട്ടിച്ചേർത്തു.