രാജ്യത്തെ 10 അതീവ സുരക്ഷാ മേഖലകളുടെ പട്ടികയില്‍ കൊച്ചിയും

ന്യൂ ഡൽഹി: രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലകളിൽ കൊച്ചിയും. കൊച്ചി കുണ്ടന്നൂര്‍ മുതല്‍ എംജി റോഡ് വരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതീവ സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടുത്തിയത്. തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബീഹാർ, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിലാണ് മറ്റു സ്ഥലങ്ങൾ.

ഈ മേഖലകളില്‍ ഔദ്യോഗിക സുരക്ഷാ നിയമം ബാധകമാണ്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍, നേവല്‍ ജട്ടി, കേന്ദ്രീയ വിദ്യാലയം, കൊങ്കണ്‍ സ്‌റ്റോറേജ് ഓയില്‍ ടാങ്ക്, നേവല്‍ എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങള്‍ കൊച്ചിയിലെ സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടും.

K editor

Read Previous

ഇന്ത്യയിലേക്ക് കൂടുതൽ ചീറ്റകൾ; ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിച്ചത് 12 എണ്ണത്തെ

Read Next

പ്രഭാസിനൊപ്പം ദീപികയും അമിതാഭ് ബച്ചനും; തെലുങ്ക് ചിത്രം ‘പ്രൊജക്ട് കെ’ റിലീസ് പ്രഖ്യാപിച്ചു