ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുംബൈ: വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ശിവസേന എന്ന പേര് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന്. പാര്‍ട്ടി ചിഹ്നമായ ‘അമ്പും വില്ലും’ ഷിന്‍ഡെ വിഭാഗത്തിന് അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. പാർട്ടിയുടെ അവകാശങ്ങൾ സംബന്ധിച്ച് സുപ്രീം കോടതിയിൽ കേസ് നടക്കുന്നതിനിടെയാണ് കമ്മിഷന്‍റെ നടപടി. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) എന്ന പേരിൽ മത്സരിക്കാം. ചിഹ്നം ‘തീപ്പന്തം’ ആണ്.
കഴിഞ്ഞ വർഷം ജൂൺ 22ന് ഏക്നാഥ് ഷിൻഡെ പാർട്ടി പിളര്‍ത്തി ബിജെപിയുടെ സഹായത്തോടെ മുഖ്യമന്ത്രിയായിരുന്നു. പാർട്ടിയുടെ ഭൂരിപക്ഷം എംഎൽഎമാരും എംപിമാരും ഷിൻഡെയ്ക്കൊപ്പമാണ്.
നവംബർ മൂന്നിന് മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ അമ്പും വില്ലും ചിഹ്നത്തിനായി പോര് മുറുകിയിരുന്നു. യഥാർത്ഥ ശിവസേന തങ്ങളുടേതാണെന്നും ചിഹ്നം തങ്ങളുടേതാണെന്നും ഉദ്ധവ് താക്കറെ ക്യാമ്പ് വാദിച്ചു. എന്നാൽ ഉദ്ധവ് വിഭാഗത്തിന് ചിഹ്നം നൽകരുതെന്ന് ആവശ്യപ്പെട്ട് ഷിൻഡെ വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയായിരുന്നു.