നിശബ്ദ പ്രചാരണവേളയിൽ സോഷ്യൽ മീഡിയയിലൂടെ വോട്ട് തേടരുത്: തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തിരഞ്ഞെടുപ്പിന്‍റെ നിശബ്ദ പ്രചാരണ വേളയിൽ സോഷ്യൽ മീഡിയയിൽ വോട്ട് അഭ്യർത്ഥിച്ചുള്ള സന്ദേശങ്ങൾ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വരുന്ന തിരഞ്ഞെടുപ്പിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും കമ്മീഷൻ അറിയിച്ചു. ത്രിപുരയിൽ നിശബ്ദ പ്രചാരണത്തിനിടെ വോട്ട് അഭ്യർത്ഥിച്ച് ട്വീറ്റ് ചെയ്തതിനു ബിജെപി, കോൺഗ്രസ്, സിപിഎം എന്നിവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു.

നിശബ്ദ പ്രചാരണവേളയിൽ നേരിട്ട് വോട്ട് തേടുകയോ മാധ്യമങ്ങളിലൂടെയോ പൊതുപരിപാടികളിലൂടെയോ വോട്ട് തേടുകയോ ചെയ്യുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. എന്നിരുന്നാലും, സോഷ്യൽ മീഡിയ ഇടപെടലുകളെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നു.

ഇക്കാര്യത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുകയാണ്. നിശബ്ദ പ്രചാരണ വേളയിൽ വോട്ട് ചോദിക്കുകയോ സമൂഹമാധ്യത്തിലെ അക്കൗണ്ടുകൾ വഴി വോട്ടഭ്യർഥിക്കുയോ, സന്ദേശങ്ങൾ നൽകുകയോ ചെയ്യുന്നത് ചട്ടലംഘനമാകുമെന്നും കമ്മിഷൻ അറിയിച്ചു.

K editor

Read Previous

ഡൈ ഹാര്‍ഡ് താരം ബ്രൂസ് വില്ലിസിന് ഡിമെന്‍ഷ്യ; വെളിപ്പെടുത്തലുമായി കുടുംബം

Read Next

അദാനി കേസ്; മുദ്രവച്ച കവര്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി