ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം, അഖണ്ഡ ഭാരതം ഉടൻ യാഥാർത്ഥ്യമാകും: യോഗി ആദിത്യനാഥ്

ലക്നൗ: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും അഖണ്ഡ ഭാരതം ഉടൻ യാഥാർത്ഥ്യമാകുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദു എന്നത് ഒരു സാംസ്കാരിക പദമാണ് എന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിൽ പങ്കുവച്ച ഒരു അഭിമുഖ വീഡിയോയിലാണ് അദ്ദേഹത്തിന്റെ പരാമർശം.

ഹിന്ദു എന്നത് എല്ലാ ഇന്ത്യക്കാരുടെയും സാംസ്കാരിക പൗരത്വമാണ്. ഹിന്ദു ഒരു മതമോ വിഭാഗമോ അല്ല. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. കാരണം ഇന്ത്യയിലെ എല്ലാ പൗരൻമാരും ഹിന്ദുക്കളാണ്. മതം, വിശ്വാസം, വിഭാഗം എന്നിവയെ ഹിന്ദുവുമായി കൂട്ടിച്ചേർത്ത് മനസ്സിലാക്കുന്നത് തെറ്റിദ്ധാരണയാണ്. ഓരോ ഇന്ത്യക്കാരനും ഭരണഘടനയോട് ബഹുമാനം ഉണ്ടായിരിക്കണം. അതാണ് നമ്മുടെ വഴികാട്ടിയെന്നും അദ്ദേഹം പറഞ്ഞു.

Read Previous

സ്ത്രീകൾക്ക് സർക്കാർ ജോലികളിൽ 33% സംവരണം; മേഘാലയയിൽ പ്രകടനപത്രിക പുറത്തിറക്കി ബിജെപി

Read Next

ലിവിങ് ടു​ഗെതർ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിന്റെ അറയിൽ ഒളിപ്പിച്ചു; യുവാവ് അറസ്റ്റിൽ