ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ഒരു ഇന്ത്യൻ മൊബൈൽ ഫോൺ ഉപയോക്താവിന്റെ ശരാശരി പ്രതിമാസ ഡാറ്റ ഉപഭോഗം 19.5 ജിബിയിലെത്തിയെന്ന് റിപ്പോർട്ട്. 2022ലെ കണക്കാണിത്. ഇത് ഒരാൾ 6,600 പാട്ടുകൾ കേൾക്കുന്നതിന് തുല്യമാണ്. നോക്കിയയുടെ വാർഷിക ബ്രോഡ്ബാൻഡ് സൂചിക റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ മൊബൈൽ ഡാറ്റാ ട്രാഫിക് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രതിമാസം 14 എക്സാബൈറ്റിലധികമായെന്നും 3.2 ഇരട്ടി വര്‍ധനവുണ്ടായെന്നും പറയുന്നു.
അതേസമയം, രാജ്യത്തെ ഡാറ്റ ഉപഭോഗത്തിന്റെ 100 ശതമാനവും 4 ജി, 5 ജി ഉപഭോക്താക്കളാണ്. 2024 ആകുമ്പോഴേക്കും ഇപ്പോഴുള്ളതിനേക്കാൾ ഇരട്ടി ഡാറ്റ ഉപഭോഗം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 4ജി എല്‍ടിഇ നെറ്റ് വര്‍ക്ക് വിജയകരമായി വിന്യസിച്ചതാണ് മൊബൈല്‍ ഡാറ്റ ഉപഭോഗത്തിലെ ഈ വര്‍ധനവിന് കാരണമെന്ന് നോക്കിയയുടെ ഇന്ത്യ മാര്‍ക്കറ്റ് മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമായ സഞ്ജയ് മാലിക്ക് പറഞ്ഞു.