ഫാഷൻ ഗോൾഡ് തട്ടിപ്പ് പുറത്തു കൊണ്ടുവന്നത് ലേറ്റസ്റ്റ്

കാഞ്ഞങ്ങാട്: സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിച്ച ഫാഷൻ ഗോൾഡ് തട്ടിപ്പ് ആദ്യം പുറത്തു കൊണ്ടുവന്നത് ലേറ്റസ്റ്റ്. മുഖ്യധാരാ മാധ്യമങ്ങൾ ശ്രദ്ധയിലെടുക്കാതെ തള്ളിക്കളഞ്ഞ ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിന്റെ ഉള്ളുകളികളെക്കുറിച്ച് തെളിവുകൾ നിരത്തി ലേറ്റസ്റ്റ് മാസങ്ങൾക്ക് മുമ്പ് തന്നെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

എണ്ണൂറോളം പേരെ സാമ്പത്തിക തട്ടിപ്പിനിരയാക്കിയ വൻ ഗൂഢാലോചന സംബന്ധിച്ച് ലേറ്റസ്റ്റിന് വിവരം ലഭിച്ചിരുന്നു. മുഖ്യധാരാ മാധ്യമങ്ങൾ വിഷയം ഏറ്റെടുക്കുന്നതിനും വളരെ മുമ്പ് തന്നെ ജില്ലയെ നടുക്കിയ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് ലേറ്റസ്റ്റ് തെളിവുകൾ സഹിതം വാർത്ത പുറത്തു വിട്ടു.

ഫാഷൻ ഗോൾഡ് തട്ടിപ്പിനെക്കുറിച്ചുള്ള ലേറ്റസ്റ്റിന്റെ തുടർവാർത്തകളെ ലീഗിന്റെ ജില്ലാ നേതാക്കളടക്കം ആദ്യ ഘട്ടത്തിൽ പരിഹസിച്ച് തള്ളിയിരുന്നുവെങ്കിലും, തെളിവുകൾ സഹിതം തുടർന്നും ലേറ്റസ്റ്റ് വാർത്തകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതോടെയാണ് ഇതര മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തത്.

തട്ടിപ്പിനിരയായ സ്ത്രീകളെയടക്കം നേരിൽക്കണ്ടാണ് ലേറ്റസ്റ്റ് ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് വാർത്തകൾ തയ്യാറാക്കിയത്. ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ച് വഞ്ചിതരായ സ്ത്രീകളിൽ പലരും കണ്ണീരോടെയാണ് തട്ടിപ്പിനെക്കുറിച്ച് വിവരിച്ചത്.
ഭർത്താവുപേക്ഷിച്ച വകയിൽ ജീവനാംശമായി ലഭിച്ച തുക ചെറുവത്തൂർ ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ച വീട്ടമ്മയുടെ കഥയാണ് ഇതിൽ ഏറെ ഖേദകരം.

പടന്ന വടക്കേപ്പുറത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന എൻ. പി. നസീമയാണ് ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ച് വഞ്ചിതരായവരിൽ ഒരാൾ. രണ്ട് പെൺമക്കളുടെ ഭാവിയെ കരുതിയാണ് നസീമ ജീവനാംശം കിട്ടിയ തുക എം. സി. ഖമറുദ്ദീൻ എംഎൽഏ ചെയർമാനായ ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ചത്.

തട്ടിപ്പിനിരയായ ഇവർ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ വാടക കൊടുക്കാൻ പോലും ഗതിയില്ലാതെ ഇന്നും കഷ്ടത്തിലാണ്. നിക്ഷേപകരുടെ കണ്ണീർ വീണ ഭൂമിയിൽ ചവിട്ടി നിന്നാണ് ലീഗ് സംസ്ഥാന നേതൃത്വം എം. സി .ഖമറുദ്ദീൻ എംഎൽഏയെ വിശുദ്ധനാക്കുന്നത്.

LatestDaily

Read Previous

സ്ഥാനാർത്ഥി തർക്കം: 3 പഞ്ചായത്തുകളിൽ ഐഎൻഎൽ ഒറ്റയ്ക്ക് മത്സരിക്കും

Read Next

ഇരകൾക്ക് നീതി കിട്ടണം