അഞ്ജുശ്രീയുടെ മരണകാരണം എലിവിഷം

കാസർകോട് : പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവ്വതിയുടെ 20, മരണം എലിവിഷം അകത്ത് ചെന്നാണെന്ന് രാസ പരിശോധനാ ഫലം. അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും മരണം സംഭവിച്ചത് ഭക്ഷ്യ വിഷബാധയിലൂടെയല്ലെന്ന് വ്യക്തമായിരുന്നു. കോഴിക്കോട് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് എലിവിഷം അകത്ത് ചെന്നാണ് മരണമെന്ന് സ്ഥിരീകരിച്ചത്.

ജനുവരി ഏഴിനാണ് ഇരുപതുകാരിയായ അഞ്ജുശ്രീ മരിച്ചത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് കാസര്‍ക്കോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന പറഞ്ഞു.  വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നെന്നും അഞ്ജുശ്രീയുടെ മരണം ആത്മഹത്യയാണെന്നും കാസർകോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന പറഞ്ഞു.

ഡിസംബര്‍ 31-ന് കാസർകോട്ടെ അടുക്കത്ത് ബയല്‍ അല്‍ റൊമാന്‍സിയ ഹോട്ടലില്‍ നിന്ന് പാഴ്‌സലായി വാങ്ങിയ കുഴിമന്തി കഴിച്ചതിനെ തുടര്‍ന്നാണ് അഞ്ജുശ്രീയുടെ മരണമെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മരണം ഭക്ഷ്യ വിഷബാധമൂലമല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.

LatestDaily

Read Previous

ദത്തെടുത്ത കുട്ടിയുടെ സ്വത്ത് തട്ടിയെടുത്തു

Read Next

സേവനങ്ങൾക്കുള്ള അംഗീകാരം; എൻടിആറിന്‍റെ ചിത്രവുമായി 100 രൂപ നാണയം