ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
നീലേശ്വരം : നീലേശ്വരം രാജാറോഡിൽ റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ സ്ഥാപനം കേന്ദ്രീകരിച്ച് ഓൺലൈൻ റമ്മി ചൂതാട്ടം. കുണ്ടംകുഴി ജിബിജി നിധി നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതികളായ ഡയറക്ടർമാരുടെ നേതൃത്വത്തിലാണ് രഹസ്യചൂതാട്ടം നടക്കുന്നത്. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച ജിബിജി ഡയറക്ടർമാരാണ് നീലേശ്വരം റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ സ്റ്റുഡിയോ കേന്ദ്രീകരിച്ച് ഓൺലൈൻ റമ്മി ചൂതാട്ടത്തിലേർപ്പെടുന്നത്.
മിക്ക ദിവസങ്ങളിലും വൈകുന്നേരം 6 മണിക്ക് ശേഷം സ്റ്റുഡിയോയിലെത്തുന്ന ജിബിജി ഡയറക്ടർമാരാണ് ചൂതാട്ടത്തിന് പിന്നിൽ. രാജാ റോഡിലെ സ്റ്റുഡിയോ ഉടമയായ യുവാവ്, നീലേശ്വരത്തെ ജിബിജി ഏജന്റ്, പള്ളിക്കര കറുത്ത ഗേയ്റ്റിന് സമീപമുള്ളയാൾ എന്നിവരാണ് ഓൺലൈൻ റമ്മി ചൂതാട്ടത്തിന്റെ സൂത്രധാരന്മാർ. നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്തും ഇതേ സംഘത്തിന്റെ നേതൃത്വത്തിൽ ചൂതാട്ടം നടക്കുന്നുണ്ട്.
ഓൺലൈൻ റമ്മികളി വഴി ലഭിക്കുന്ന പണം ഇടപാടുകാർക്ക് ഡോളറായി കൈമാറുമെന്നാണ് വാഗ്ദാനം. രാജാറോഡിലെ സ്റ്റുഡിയോ ഉടമയായ യുവാവ് ജിബിജി നിധിയുടെ ഏജന്റ് കൂടിയാണ്. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകുന്നത് വരെ അറസ്റ്റുണ്ടാകാൻ സാധ്യതയില്ലെന്ന ധൈര്യത്തിലാണ് ജിബിജി നിധി നിക്ഷേപത്തട്ടിപ്പ് കേസ്സിൽ പ്രതികളായ ഡയറക്ടർമാർ നീലേശ്വരത്ത് ഇടയ്ക്കിടെ രഹസ്യയോഗം ചേരുന്നത്.