ഓസ്കർ വേദിയിൽ ലൈവായി ‘നാട്ടു നാട്ടു’; പരിശീലനം ആരംഭിച്ചെന്ന് കീരവാണി

ഗോൾഡൻ ഗ്ലോബ് അവാർഡും ഓസ്കർ നാമനിർദ്ദേശവും നേടിയ ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത ‘ആർ ആർ ആർ’. ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ഒറിജിനൽ ഗാന വിഭാഗത്തിലാണ് ഓസ്കറിന് നാമനിർദ്ദേശം ചെയ്യപ്പെട്ടത്.

പുരസ്കാരാർഹനായ ചിത്രത്തിൻ്റെ സംഗീത സംവിധായകൻ എം.എം കീരവാണി ഓസ്കറിൽ തത്സമയം പരിപാടി അവതരിപ്പിക്കുന്നു എന്നതാണ് പുതിയ വിവരം. കാലഭൈരവയും രാഹുൽ സിപ്ലിഗുഞ്ചും ചേർന്നാണ് ‘നാട്ടു നാട്ടു’ ആലപിച്ചത്. പ്രേം രക്ഷിത് ആയിരുന്നു കൊറിയോഗ്രാഫർ.

മാർച്ച് 12ന് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും. തത്സമയ പ്രകടനത്തിന് മുന്നോടിയായുള്ള പരിശീലനം ആരംഭിച്ചതായി കീരവാണി പറഞ്ഞു. ഓസ്കറിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മറ്റ് വിജയികൾക്കൊപ്പം ഒരു പാർട്ടിയിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു കീരവാണി. ഗാനരചയിതാവ് ചന്ദ്രബാബുവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഗായകരും ലോസ് ഏഞ്ചൽസിൽ നിന്നുള്ള നർത്തകരും ചേർന്നാണ് പരിപാടി അവതരിപ്പിക്കുന്നത്.

K editor

Read Previous

ബിബിസി റെയ്ഡ്; കേന്ദ്രസർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം

Read Next

വരൻ്റെ അമ്മാവന് പനീർ കിട്ടിയില്ല; വിവാഹ വിരുന്നിൽ ‘തല്ലുമാല’