ബിബിസി ഡൽഹി ഓഫീസിൽ ഇൻകം ടാക്സ് റെയ്ഡ്

ന്യൂ ഡൽഹി: ബിബിസിയുടെ ഡൽഹി ഓഫീസിൽ ആദായ നികുതി വകുപ്പിൻ്റെ പരിശോധന. 60 മുതൽ 70 വരെ അംഗങ്ങളുള്ള ഒരു സംഘം ബിബിസി ഓഫീസിലെത്തിയതായി വൃത്തങ്ങൾ അറിയിച്ചു. എല്ലാ ജീവനക്കാരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രവേശനവും പുറത്തുകടക്കലും നിരോധിച്ചതായും റിപ്പോർട്ട് ഉണ്ട്.

അതിനിടെ, ട്വിറ്ററിൽ കോൺഗ്രസും സർക്കാരിനെതിരെ പ്രതികരണവുമായി രംഗത്തെത്തി. “ആദ്യം അവർ ബിബിസി ഡോക്യുമെന്ററി നിരോധിച്ചു, ഇപ്പോൾ ഐടി ബിബിസിയെ റെയ്ഡ് ചെയ്തു. ഇത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്.”, കോൺഗ്രസ് കുറിച്ചു. 2002 ഗുജറാത്ത് കലാപത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് ചോദ്യം ചെയ്യുന്ന ബിബിസി ഡോക്യുമെന്ററിയുടെ ക്ലിപ്പുകൾ പങ്കിടുന്നത് കേന്ദ്രം തടഞ്ഞ് ആഴ്ചകൾക്ക് ശേഷമാണ് റെയ്ഡ്.

Read Previous

യുപിയിൽ കുടിയൊഴിപ്പിക്കലിനിടെ അമ്മയും മകളും പൊള്ളലേറ്റു മരിച്ചു; 13 പേർക്കെതിരെ കേസ്

Read Next

മദ്രാസ് ഐഐടിയിൽ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; വ്യാപക പ്രതിഷേധം