ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: അനധികൃത നിർമ്മാണമാണെന്ന് ആരോപിച്ചുള്ള പൊളിക്കൽ നടപടികൾക്കെതിരെ മെഹ്റോളിയിൽ വ്യാപക പ്രതിഷേധം. വർഷങ്ങളായി താമസിച്ചതിന്റെ രേഖകളുമായി എത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അമ്പതോളം മലയാളികളും ഈ പ്രദേശത്തുണ്ട്. നിയമപ്രകാരമുള്ള പൊളിക്കൽ പ്രക്രിയ തുടരുമെന്ന് ഡൽഹി വികസന അതോറിറ്റി (ഡിഡിഎ) വ്യക്തമാക്കിയിട്ടുണ്ട്.
മെഹ്റോളി അന്ദേരിയ മോഡിന് സമീപമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിക്കുന്നത് നിർത്തണമെന്ന് ഡൽഹി സർക്കാർ നേരത്തെ ഡിഡിഎയോട് ആവശ്യപ്പെട്ടിരുന്നു. പ്രദേശത്തെ അതിർത്തികൾ പുനർനിർണയിക്കാൻ റവന്യൂ മന്ത്രി കൈലാഷ് ഗലോട്ട് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അന്ദേരിയ മോഡിലെ ആർക്കിയോളജിക്കൽ പാർക്കിന് സമീപമുള്ള കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നത് തുടരുമെന്നാണ് ഡിഡിഎയുടെ നിലപാട്.
കനത്ത പൊലീസ് സുരക്ഷയിലാണ് ഒഴിപ്പിക്കൽ തുടരുന്നത്. ചില കെട്ടിടങ്ങളുടെ ഉടമകൾ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ഉത്തരവ് നേടി. വലിയ കെട്ടിടങ്ങൾ ഉൾപ്പെടെ പൊളിക്കൽ നടപടി നേരിടുന്നുണ്ട്. മാർച്ച് 9 വരെ നടപടി തുടരാനാണ് സാധ്യത. അടുത്ത മാർച്ചിൽ മെഹ്റോളി ആർക്കിയോളജിക്കൽ പാർക്കിലാണ് ജി 20 സമ്മേളനം. ഇതിന് മുന്നോടിയായാണ് ഒഴിപ്പിക്കൽ നടപടികൾ ഊർജ്ജിതമാക്കിയതെന്നും നോട്ടീസ് ഇതിനകം ഒട്ടിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.