ഫാഷൻ ഗോൾഡ് തകർത്തതിന് പിന്നിൽ സ്വപ്നസുന്ദരിമാർ

കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് ജ്വല്ലറി സ്ഥാപനങ്ങൾ തകർത്തുകൊടുത്തതിന് പിന്നിൽ രണ്ട് സ്വപ്ന സുന്ദരിമാർ. പലരും പുറത്തു പറയാൻ ഇപ്പോഴും മടിക്കുന്ന ഈ സ്വപ്ന സുന്ദരിമാരുടെ കണ്ണിലെ കവിത തുളുമ്പുന്ന മൗനം ആദ്യം കീഴടക്കിയത് ഫാഷൻ ഗോൾഡിന്റെ ഒരു മുതലാളിയെയാണ്.

കാസർകോട് പുതിയ ബസ്്സ്റ്റാന്റ് പരിസരത്ത് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ 2015-ൽ ഉദ്ഘാടനം ചെയ്ത ഖമർ ഫാഷൻ ഗോൾഡ് എന്ന സ്വർണ്ണാഭരണ ശാലയിൽ ആരംഭത്തിൽ തന്നെയെത്തിയ ഇരുപതുകാരിയും അതിസുന്ദരിയുമായ മുസ്ലീം പെൺകുട്ടി പഴയങ്ങാടി സ്വദേശിനിയാണ്.

ജ്വല്ലറിയിൽ അക്കൗണ്ടന്റായി സേവനം തുടങ്ങിയ ഈ യുവതിയിൽ ആദ്യം ആകർഷിക്കപ്പെട്ടത് ജ്വല്ലറിയുടെ ഒരു ഉടമയാണ്. ഖമർ ഫാഷൻ ഗോൾഡിലെത്തുന്ന സകലരും ഈ അപ്സര സുന്ദരിയുടെ സൗന്ദര്യത്തിൽ വല്ലാതെ ആകൃഷ്ടരായിട്ടുണ്ട്.
ജ്വല്ലറി പ്രവർത്തനമാരംഭിച്ച ശേഷം, ആറുമാസക്കാലം ഉടമ കാസർകോട്ട് ജ്വല്ലറിയിൽ പതിവായി എത്തുമായിരുന്നു.

ജ്വല്ലറിക്കകത്തും പുറത്തും സിസിടിവി ക്യാമറ ദൃശ്യങ്ങളുണ്ടായിരുന്നു. അപ്സര സുന്ദരി പിന്നീട് ഇടക്കിടെ രണ്ടും മൂന്നും ദിവസങ്ങളിൽ ജ്വല്ലറിയിൽ നിന്ന് അവധിയെടുത്ത് മുങ്ങിയ ദിവസങ്ങളിലെല്ലാം, ഉടമ ജ്വല്ലറി ആവശ്യത്തിനാണെന്ന് ചുമ്മാ പറഞ്ഞ് ജ്വല്ലറിയുടെ സ്വന്തം വാഹനത്തിൽ മംഗളൂരുവിലും, ബംഗളൂരുവിലുമെത്തിയ രഹസ്യങ്ങൾക്ക് തെളിവുകളുണ്ടാക്കിയത് ഈ ജ്വല്ലറിയിലെ ജീവനക്കാരായ രണ്ട് യുവ കാസർകോട് സ്വദേശികളാണ്.

മാസങ്ങൾ പിന്നിട്ടതോടെ ജ്വല്ലറിയിൽ എത്തുന്ന പണം അപ്സര സുന്ദരി സ്വന്തം നിലയിൽ കൈകാര്യം ചെയ്യാനും തുടങ്ങിയിരുന്നു. ആദ്യ ഉടമ അപ്സര സുന്ദരിയെ മംഗളൂരുവിലെ ഹോട്ടൽ മുറിയിലെത്തിച്ച രഹസ്യം ജ്വല്ലറിക്കകത്ത് ചർച്ചയായപ്പോഴാണ്, രണ്ടാമത്തെ ഉടമയും ഈ അപ്സരസ്സിൽ കണ്ണുകൾ തറപ്പിച്ചത്.

രണ്ടാമത്തെ ഉടമയും ഈ അപ്സരസ്സിനെ തനിച്ച് കർണ്ണാടകയിലെ ഹോട്ടൽ മുറികളിലെത്തിച്ച രഹസ്യവും ജ്വല്ലറി ജീവനക്കാർ കണ്ടുപിടിച്ചു. പിന്നീട് ഫാഷൻ ഗോൾഡ് ജ്വല്ലറികളിലെത്തുന്ന പണവും സ്വർണ്ണവും സ്വപ്ന സുന്ദരി നേരിട്ടു കൈകാര്യം ചെയ്യാനും തുടങ്ങി.  സുന്ദരിക്ക് ഇരു ജ്വല്ലറി ഉടമകളിലുമുണ്ടായിരുന്ന ആധിപത്യവും സ്വാതന്ത്ര്യവും തിരിച്ചറിയുമ്പോഴേക്കും ജ്വല്ലറിയിൽ നിന്ന് 10 ലക്ഷം രൂപയോളം സുന്ദരിയുടെ സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിക്കഴിഞ്ഞിരുന്നു.

പണം പോയതിനുള്ള തെളിവുകൾ ലഭിച്ചപ്പോൾ ഉടമകൾ തമ്മിൽ അസ്വാരസ്യമുയർന്നുവെങ്കിലും, സ്വപ്ന സുന്ദരിയുടെ സുഗന്ധലഹരിയിൽ ഇരുവർക്കും അങ്ങോട്ടുമിങ്ങോട്ടും ഒരക്ഷരം മിണ്ടാൻ കഴിയാതാവുകയും ചെയ്തു.
സ്ഥിതിഗതികൾ കൈവിടുമെന്ന് വന്ന ഘട്ടത്തിൽ സ്വപ്നസുന്ദരിയെ ഒരു നാൾ പയ്യന്നൂർ ഫാഷൻ ഗോൾഡ് ശാഖയിലേക്ക് സ്ഥലം മാറ്റിയെങ്കിലും, ഉടമകളുടെ വീരകഥകളുടെ ദൃശ്യങ്ങൾ കാട്ടി ജ്വല്ലറി ജീവനക്കാരായ രണ്ടു യുവാക്കൾ അവർക്ക് കഴിയാവുന്ന വിധത്തിൽ സ്വർണ്ണാഭരണങ്ങൾ കടത്തിക്കൊണ്ടുപോവുകയും ചെയ്തു.

ഒരു ഞായറാഴ്ച ജ്വല്ലറി തുറന്ന ചെർക്കള യുവാവ് 5 കിലോ സ്വർണ്ണം ഒറ്റയടിക്ക് കടത്തിക്കൊണ്ടുപോകുന്ന രംഗം വളരെ വ്യക്തമായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചുെവങ്കിലും, മിണ്ടിയാൽ സ്വപ്നസുന്ദരിയുമായുള്ള ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഉടമകളെ ഭീഷണിപ്പെടുത്തിയ യുവാവ് ഈ 5 കിലോ സ്വർണ്ണമുപയോഗിച്ച് ദക്ഷിണ കർണ്ണാടകയിലെ പുത്തൂരിൽ സ്വന്തമായി ആരംഭിച്ച ജ്വല്ലറി ഇന്നും നല്ല നിലയിൽ തന്നെയുണ്ട്.

ചെറുവത്തൂർ ഫാഷൻ ഗോൾഡിൽ ചീമേനി ചാനടുക്കം പ്രദേശത്ത് നിന്നെത്തിയ മറ്റൊരു അപ്സരസ്സിന്റെ ജോലി ജ്വല്ലറിയിലെത്തുന്ന ഇടപാടുകാർക്ക് ജ്വല്ലറിയുടെ വാതിൽ തുറന്നു കൊടുക്കലും, കുടിക്കാൻ തണുത്തത് കൊടുക്കലുമായിരുന്നു.
ഫാഷൻ ഗോൾഡിന്റെ തകർച്ചയ്ക്ക് പിന്നിൽ
സുന്ദരിമാരുടെ കഥകൾ ഇനിയും ഏറെയുണ്ട്.

LatestDaily

Read Previous

മുൻകരുതൽ തുടരണം

Read Next

നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയ അന്വേഷണം ദിലീപിലേക്ക്