സഭാ നടപടികൾ റെക്കോർഡ് ചെയ്തു; കോൺഗ്രസ് നേതാവ് രജനി പാട്ടീലിന് സസ്‌പെൻഷൻ

ന്യൂഡൽഹി: കോൺഗ്രസ് എംപി രജനി പാട്ടീലിനെ സസ്പെൻഡ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാജ്യസഭയിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിന്‍റെ വീഡിയോ പകർത്തി ട്വിറ്ററിൽ പങ്കുവെച്ചതിനെ തുടർന്നാണ് രാജ്യസഭാധ്യക്ഷൻ ജഗദീപ് ധൻകർ നടപടിയെടുത്തത്. ബജറ്റ് സമ്മേളനത്തിന്‍റെ ശേഷിക്കുന്ന ദിവസങ്ങളിലേക്കാണ് സസ്പെൻഷൻ.

അദാനിയെക്കുറിച്ചും പ്രധാനമന്ത്രിയുമായുള്ള ബന്ധത്തെക്കുറിച്ചും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ എല്ലാ പരാമർശങ്ങളും സ്പീക്കർ ഓം ബിർല സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തിരുന്നു. രാജ്യസഭയിലെ പ്രസംഗത്തിൽ മോദിയെ ‘മൗനി ബാബ’ എന്ന് പരാമർശിച്ചതുൾപ്പെടെ കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയുടെ ആറ് പരാമർശങ്ങളും സ്പീക്കർ ജഗ്ദീപ് ധൻഖർ രേഖകളിൽ നിന്ന് നീക്കം ചെയ്തു.

Read Previous

ആദ്യ ദിനം 3 കോടിയോളം; റെക്കോർഡ് നേടി സ്ഫടികം റീറിലീസ്

Read Next

വേറിട്ട പ്രണയകഥയുമായി മാത്യുവും മാളവികയും;’ക്രിസ്റ്റി’യുടെ ട്രെയിലര്‍ പുറത്ത്