പ്രണയ ദിനം ‘കൗ ഹഗ് ഡെ’; വിവാദ ഉത്തരവ് പിൻവലിച്ച് ആനിമൽ വെൽഫെയർ ബോർഡ്

ന്യൂ ഡൽഹി: ഫെബ്രുവരി 14 കൗ ഹഗ് ഡെ ആയി ആചരിക്കണമെന്ന ഉത്തരവ് മൃഗക്ഷേമ ബോർഡ് പിൻവലിച്ചു. കേന്ദ്ര ഇടപെടലിനെ തുടർന്നാണ് നടപടി. പരമ്പരാഗതമായി പ്രണയദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളും മീമുകളും ഇതിനെതിരായി ഉയർന്നിരുന്നു.

ഫെബ്രുവരി ആറിന് പുറത്തിറക്കിയ ഉത്തരവാണ് മൃഗ ക്ഷേമ ബോർഡ് ഇന്ന് പിന്‍വലിച്ചത്. പശുവിനെ ആലിംഗനം ചെയ്യണം എന്ന അഭ്യര്‍ത്ഥന വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മുൻപ് ബോര്‍ഡ് കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്ര മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് ‘കൗ ഹഗ് ഡേ’ ആചരിക്കാനുള്ള ആഹ്വാനമെന്നും മൃഗ ക്ഷേമ ബോര്‍ഡ് വിശദീകരിച്ചിരുന്നു

K editor

Read Previous

സര്‍ക്കാര്‍ ഡിജിറ്റല്‍ വായ്പ ഉടൻ പുറത്തിറക്കും: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

Read Next

ഇന്ത്യൻ നിക്ഷേപകർക്ക് 10 ലക്ഷം കോടിയുടെ നഷ്ടം; അദാനി വിഷയത്തില്‍ സുപ്രീംകോടതി