ബജറ്റ് മാറിവായിച്ചു; രാജസ്ഥാൻ നിയമസഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം

ജയ്പുർ: നിയമസഭയിൽ ബജറ്റ് മാറി വായിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്. 2023-24 ബജറ്റിനു പകരം ഗഹ്‌ലോത് അബദ്ധവശാൽ വായിച്ചത് 2022-23 ലെ ബജറ്റ് ആണ്. തുടർന്ന് ചീഫ് വിപ്പ് ഇടപെട്ട് ബജറ്റ് അവതരണം തടഞ്ഞു.

ബജറ്റ് ചോർന്നെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിച്ചു. ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിരുന്ന് പ്രതിഷേധിച്ചു. സ്പീക്കർ സി.പി.ജോഷി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ സഭ നിർത്തിവെക്കുകയായിരുന്നു.

അതേസമയം, ബജറ്റ് മാറി വായിച്ചെന്ന ആരോപണം അശോക് ഗഹ്‌ലോത് നിഷേധിച്ചു. ബജറ്റ് ചോർന്നിട്ടില്ലെന്നും കഴിഞ്ഞ വർഷത്തെ ബജറ്റിലെ ഒരു പേജ് റഫറൻസിനായി പുതിയ ബജറ്റിനൊപ്പം സൂക്ഷിച്ചതാണെന്നും അദ്ദേഹം മറുപടി നൽകി. ബജറ്റ് രാജസ്ഥാന്‍റെ വികസനത്തിനു എതിരാണെന്ന് കാണിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

K editor

Read Previous

ഡോക്യുമെന്ററി വിവാദം; ബിബിസി നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

Read Next

സര്‍ക്കാര്‍ ഡിജിറ്റല്‍ വായ്പ ഉടൻ പുറത്തിറക്കും: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്