ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: രാജ്യത്തെ യഥാർത്ഥ കൊവിഡ് -19 കണക്കുകൾ റിപ്പോർട്ട് ചെയ്തതിനേക്കാൾ 17 മടങ്ങ് കൂടുതലാകാമെന്ന് പഠനം. ബനാറസ് ഹിന്ദു സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. കേന്ദ്ര സർക്കാരിന്റെ കണക്ക് പ്രകാരം രാജ്യത്ത് 4.5 കോടി പേർക്കാണ് കൊവിഡ്-19 ബാധിച്ചത്. യഥാർത്ഥ കണക്കുകൾ 58 കോടി മുതൽ 98 കോടി വരെയാകാമെന്നാണ് പഠനം പറയുന്നത്.
ഇന്‍റർനാഷണൽ ജേണൽ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസിലാണ് (ഐജെഐഡി) പഠനം പ്രസിദ്ധീകരിച്ചത്. ‘രോഗലക്ഷണങ്ങളില്ലാത്തവരുടെ എണ്ണം വർദ്ധിച്ചതാണ് കണക്കുകളിലെ പൊരുത്തക്കേടുകൾക്ക് പ്രധാന കാരണം. ചെറുപ്പക്കാരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്,’ പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ഗ്യാനേശ്വർ ചൗബെ പറഞ്ഞു.
രാജ്യത്തൊട്ടാകെയുള്ള 34 ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള 88 ശാസ്ത്രജ്ഞരാണ് പഠനത്തിൽ പങ്കെടുത്തത്. 2020 സെപ്റ്റംബർ മുതൽ ഡിസംബർ വരെയാണ് പഠനം നടത്തിയത്. ആറ് സംസ്ഥാനങ്ങളിലെ 14 ജില്ലകളിൽ നിന്നുള്ള 2,301 ആളുകളിലാണ് സംഘം ആന്‍റിബോഡി പരിശോധന നടത്തിയത്.