ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുംബൈ: വിപണി മൂല്യത്തിന്‍റെ അടിസ്ഥാനത്തിലല്ല ബാങ്കുകൾ കമ്പനികൾക്ക് വായ്പ നൽകുന്നതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ബിസിനസ്സ് നോക്കിയാണ് തീരുമാനം എടുക്കുന്നത്. ഏതെങ്കിലും ഒരു വ്യക്തി നേരിടുന്ന പ്രശ്നങ്ങൾ ബാങ്കുകളെ ബാധിക്കില്ലെന്നും മേഖല ശക്തമാണെന്നും ഗവർണർ പറഞ്ഞു.
ബാങ്കുകൾ വായ്പ നൽകുമ്പോൾ കമ്പനികളുടെ പണ ലഭ്യത, പ്രോജക്റ്റ് മുതലായ കാര്യങ്ങൾ കണക്കിലെടുക്കും. ഹിൻഡൻബർഗ് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ ബാങ്കുകൾ അദാനി ഗ്രൂപ്പിന് നൽകിയ വായ്പയെക്കുറിച്ച് ആശങ്ക ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് അദാനിയുടെ പേര് പരാമർശിക്കാതെയുള്ള ഗവർണരുടെ പരാമർശം.