ഇന്ത്യയില്‍ 10 കോടി അംഗങ്ങള്‍ കടന്ന് ലിങ്ക്ഡ്ഇന്‍; അംഗത്വത്തിൽ 56% വളർച്ച

ഇന്ത്യയിൽ നിന്നും 10 കോടിയിലേറെ അംഗങ്ങളുമായി ലിങ്ക്ഡ്ഇൻ. ഇന്ത്യയിലെ അംഗങ്ങളിൽ ഭൂരിഭാഗവും സോഫ്റ്റ്വെയർ, ഐടി മേഖലയിൽ നിന്നുള്ളവരാണ്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അംഗത്വത്തിൽ 56 ശതമാനം വളർച്ചയോടെ ആഗോളതലത്തിൽ ലിങ്ക്ഡ്ഇന്‍റെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 2022 ൽ മാത്രം ഇന്ത്യയിലെ പ്രൊഫഷണലുകൾ 46 ലക്ഷം മണിക്കൂർ പ്ലാറ്റ്ഫോമിൽ ചെലവഴിച്ചു. യുഎസിലെ അംഗങ്ങൾ ലിങ്ക്ഡ്ഇനിൽ ചെലവഴിക്കുന്ന സമയത്തിന്‍റെ ഏകദേശം 2 ഇരട്ടിയാണിതെന്നും കമ്പനി അറിയിച്ചു.

K editor

Read Previous

ഉണ്ണി മുകുന്ദൻ്റെ ‘മാളികപ്പുറം’ ഫെബ്രുവരി 15 മുതല്‍ ഹോട്ട്സ്റ്റാറില്‍

Read Next

ബിൽഗേറ്റ്സ് വീണ്ടും പ്രണയത്തിൽ; വൈറലായി വീഡിയോകളും ചിത്രങ്ങളും