ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: ഓൺലൈൻ ചൂതാട്ടം, വാതുവയ്പ്പ്, തുടങ്ങിയവ നിയന്ത്രിക്കാൻ മറ്റ് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് കേന്ദ്ര നിയമം കൊണ്ടുവരുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ കെ മുരളീധരനെ അറിയിച്ചു. ഡിജിറ്റൽ ലോകത്ത്, സംസ്ഥാനങ്ങളുടെ അതിരുകൾ അർത്ഥശൂന്യമായി മാറിയിരിക്കുന്നു. എന്നാൽ ഭരണഘടനയുടെ ഏഴാം പട്ടികയിൽ ഉൾപ്പെട്ട ഇത് സംസ്ഥാന വിഷയമായതിനാൽ സംസ്ഥാനങ്ങളുമായി സമവായത്തിലെത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
19 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്വന്തമായി നിയമം പാസാക്കിയിട്ടുണ്ട്. സമവായത്തിന്‍റെ അടിസ്ഥാനത്തിൽ എല്ലായിടത്തും ഓൺലൈൻ പ്രവണത നിയന്ത്രിക്കണം. ഓൺലൈൻ ഗെയിമുകൾക്കും ചൂതാട്ടത്തിനും സമൂഹം അടിമപ്പെടുന്ന സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു.