ബെംഗളൂരുവില്‍ ബിജെപി എംഎല്‍എയുടെ സ്റ്റിക്കര്‍ പതിച്ച കാര്‍ ഇടിച്ച് രണ്ട് മരണം

ബെംഗളൂരു: ബി.ജെ.പി എം.എൽ.എയുടെ സ്റ്റിക്കർ പതിച്ച എസ്.യു.വി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. നാല് പേർക്ക് പരിക്കേറ്റു. ഡ്രൈവർ മോഹനെ അറസ്റ്റ് ചെയ്തു. ബി.ജെ.പി എം.എൽ.എ ഹർത്താലു ഹാലപ്പയുടെ സ്റ്റിക്കർ പതിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

സിഗ്നലിൽ ബ്രേക്കിനുപകരം ആക്സിലറേറ്ററിൽ ചവിട്ടിയതാണ് നിയന്ത്രണം നഷ്ടപ്പെടാനുള്ള കാരണമെന്ന് ഡ്രൈവർ പറഞ്ഞു. മുൻ വനംവകുപ്പ് ഉദ്യോഗസ്ഥനും എംഎൽഎയുടെ മകൾ സുസ്മിത ഹാലപ്പയുടെ ഭാര്യാപിതാവുമായ രാമു സുരേഷിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ഡ്രൈവർ മോഹൻ മദ്യപിച്ചിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി.

Read Previous

അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകള്‍ക്ക് നിയന്ത്രണമേർപ്പെടുത്തണം; സുപ്രീം കോടതിയില്‍ ഹര്‍ജി

Read Next

മികച്ച പ്രതികരണവുമായി ‘രോമാഞ്ചം’; ആദ്യ നാല് ദിവസം കൊണ്ട് നേടിയത് 4.35 കോടി