‘ഗീതാ ഗോവിന്ദം’ ടീം വീണ്ടുമെത്തുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

ഹിറ്റ് ചിത്രമായ ‘ഗീത ഗോവിന്ദം’ ടീം സംവിധായകൻ പരശുറാം പെറ്റ്ലയ്ക്കൊപ്പം പുതിയ ചിത്രത്തിനൊരുങ്ങുന്നു. വിജയ് ദേവരകൊണ്ടയാണ് നായകൻ. ഗീതാ ഗോവിന്ദത്തിന് ശേഷം വിജയും പരശുറാമും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. 

നൂതനവും കാലികപ്രസക്തി ഉള്ളതുമായ വിഷയമായിരിക്കും ചിത്രം കൈകാര്യം ചെയ്യുന്നത്. എസ് വി സി ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എസ് വി സി ക്രിയേഷൻസിന്‍റെ ബാനറിൽ വിജയ് ദേവരകൊണ്ട ആദ്യമായി എത്തുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിന്‍റെ പേരും അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങളും വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

Read Previous

ഡബ്ല്യുസിസിയെ തള്ളിപ്പറയാനോ കുറ്റപ്പെടുത്താനോ ശ്രമിച്ചിട്ടില്ല: ക്ഷമ ചോദിച്ച് ഇന്ദ്രൻസ്

Read Next

നഴ്‌സുമാർക്കെതിരെ അശ്ലീല പരാമര്‍ശം; ഒടുവിൽ മാപ്പുപറഞ്ഞ് നന്ദമൂരി ബാലകൃഷ്ണ