സി.യു.ഇ.ടി പരീക്ഷാ രീതിയിൽ മാറ്റമുണ്ടാകില്ലെന്ന് യുജിസി

ന്യൂഡല്‍ഹി: ദേശീയ ബിരുദ പൊതുപരീക്ഷയുടെ രീതിയിൽ മാറ്റങ്ങൾ ഉണ്ടാകില്ലെന്ന് യു.ജി.സി ചെയർമാൻ എം.ജഗദീഷ് കുമാർ. പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം 450ൽ നിന്ന് 1,000 ആയി ഉയർത്തും. പരീക്ഷാ കേന്ദ്രങ്ങൾ അറിയിക്കുന്നതിലെ കാലതാമസം, സാങ്കേതിക തകരാറുകൾ, ചോദ്യപേപ്പറുകൾ അപ്ലോഡ് ചെയ്യുന്നതിലെ താമസം എന്നിവ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം മുതൽ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരന്തരം പരാതികൾ ഉയർന്നതാണ് ഈ പ്രഖ്യാപനത്തിന് പിന്നിലെ കാരണം. നിലവിലെ രീതികൾ 2023 സി.യു.ഇ.ടി പരീക്ഷയിലും തുടരുമെന്നും കംപ്യൂട്ടർ അധിഷ്ഠിത മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങൾ ആയിരിക്കുമെന്നും ചെയർമാൻ പറഞ്ഞു.

Read Previous

അഡ്വ. വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജി; നിയമന ഉത്തരവിറക്കി കേന്ദ്രം

Read Next

ബെംഗളൂരു വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കി; മലയാളി യുവതി അറസ്റ്റിൽ