അദാനി വിവാദം; പ്രതിപക്ഷത്തിന്‍റെ നിലപാട് യാഥാര്‍ഥ്യം മറച്ചുവെച്ചുള്ളതെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന് സർക്കാർ പ്രത്യേക പരിഗണന നൽകിയെന്ന ആരോപണം തള്ളി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്‍റെ നിലപാട് യാഥാര്‍ഥ്യം മറച്ചുവെച്ചുള്ളതാണെന്നും അവർ വിമർശിച്ചു.

ഭൂമിയും തുറമുഖങ്ങളും അദാനി ഗ്രൂപ്പിന് നൽകിയത് ബിജെപി സർക്കാരല്ലെന്നും മോദി സർക്കാരിനു കീഴിലുള്ള എല്ലാ പദ്ധതികളും ടെൻഡറുകളിലൂടെയാണ് നൽകിയതെന്നും നിർമ്മല പറഞ്ഞു. രാജസ്ഥാൻ, കേരളം, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ അദാനി ഗ്രൂപ്പിന് പദ്ധതികൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ബി.ജെ.പി സർക്കാരുകൾ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും അദാനി ഗ്രൂപ്പിന് പദ്ധതികൾ ലഭിച്ചത് മറ്റ് സർക്കാരുകൾ അധികാരത്തിലിരുന്നപ്പോഴായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.

പ്രതിപക്ഷം പാർലമെന്‍റിന്‍റെ ഇരുസഭകളും തടസ്സപ്പെടുത്തുകയും ചർച്ചകൾ ഒഴിവാക്കുകയും ചെയ്യുന്നുവെന്നും നിർമ്മല ആരോപിച്ചു. പാർലമെന്‍റ് സമ്മേളനം നടക്കുകയാണ്. സമ്മേളന സമയത്ത് സഭയിൽ ഇരിക്കുന്നതിനുപകരം, അവർ ആക്രോശിക്കുകയും ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്ലക്കാർഡുകൾ പിടിച്ച് തെറ്റായ പ്രസ്താവനകൾ നടത്തുകയാണെന്നും മന്ത്രി വിമർശിച്ചു.

K editor

Read Previous

30 കൊല്ലം മുമ്പ് 100 രൂപ കൈക്കൂലി വാങ്ങി; 82കാരനായ മുൻ റെയില്‍വേ ജീവനക്കാരന് തടവ്

Read Next

സ്ത്രീകൾ ഉയർന്നവരെന്ന് മനസിലാക്കാത്തവരാണ് തുല്യതയ്ക്ക് വേണ്ടി വാദിക്കുന്നത്: ഇന്ദ്രന്‍സ്