ബെംഗളൂരുവില്‍ ലഹരിമരുന്നു പിടിച്ചെടുത്തു; മലയാളികള്‍ ഉള്‍പ്പെടെ 3പേര്‍ അറസ്റ്റില്‍

ബെംഗളൂരു: 30 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ ബെംഗളൂരുവിൽ പിടിയിൽ. പാലക്കാട് സ്വദേശികളായ എ.എച്ച് ഷാഹുൽ ഹമീദ് (32), മേഘാലയ സ്വദേശികളായ പ്രശാന്ത് (29), സിദ്ധാന്ത് ബോര്‍ദോലി (19) എന്നിവരാണ് അറസ്റ്റിലായത്.

219 എല്‍.എസ്.ഡി. സ്റ്റാമ്പുകള്‍, 100 ഗ്രാം എം.ഡി.എം.എ., 15 ലഹരിഗുളികകള്‍ എന്നിവ പിടിച്ചെടുത്തു. കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വിതരണക്കാരനിൽ നിന്നാണ് ഇവർ മയക്കുമരുന്ന് വാങ്ങിയതെന്നാണ് പോലീസ് പറയുന്നത്.

ഭക്ഷണ വിതരണക്കാരുടെ യൂണിഫോം ധരിച്ചാണ് സംഘം ആവശ്യക്കാർക്ക് മയക്കുമരുന്ന് വിതരണം ചെയ്തത്. കെ.ആർ. പുരത്തിനടുത്തുള്ള സീഗെഹള്ളിയിലാണ് മൂവരും താമസിച്ചിരുന്നത്. സ്വീകരണമുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. സംഭവത്തിൽ കെ.ആർ പുരം പോലീസ് കേസെടുത്തു.

Read Previous

കോളേജ് ഹോസ്റ്റലിൽ 17-കാരി മരിച്ച നിലയിൽ; പ്രിൻസിപ്പലിനെതിരെ പരാതി

Read Next

അന്ന് 40 ആടുകൾ, ഇന്നത് 500; പുതിയ സ്ഫടികത്തിന് എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂടുതൽ