‘വന്ദേ മെട്രോ’ കൊണ്ടുവരാൻ പ്രധാനമന്ത്രി മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി റെയിൽവേ മന്ത്രി

ഹൈദരാബാദ്: മെട്രോ നഗരങ്ങളിലെ ജന ജീവിതം സുഗമമാക്കാൻ ‘വന്ദേ മെട്രോ’ കൊണ്ടുവരാൻ പ്രധാനമന്ത്രി റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഹൈദരാബാദിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്ദേ ഭാരത് ട്രെയിനിന്‍റെ വിജയത്തിനു ശേഷം, ലോകോത്തര നിലവാരമുള്ള ഒരു പുതിയ പ്രാദേശിക ട്രെയിൻ വികസിപ്പിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അത് വന്ദേ മെട്രോ ആയിരിക്കും. അത്തരം ട്രെയിനുകളെ യൂറോപ്പിൽ ‘റീജിയണൽ ട്രാൻസ്’ എന്ന് വിളിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ രണ്ടര വർഷത്തിനിടെ വന്ദേ ഭാരത് ട്രെയിനുകൾ 12,00,000 കിലോമീറ്റർ ഓടി. ഓരോ ഏഴെട്ട് ദിവസം കൂടുമ്പോൾ പുതിയ ട്രെയിനുകൾ ഏർപ്പെടുത്തുന്നു. സെക്കന്തരാബാദ്-വിശാഖപട്ടണം റൂട്ടിൽ 120 % ആളുകളും വന്ദേ ഭാരതിനെയാണ് ആശ്രയിക്കുന്നത്. വന്ദേ ഭാരത് ട്രെയിൻ തെലങ്കാനയിലെ കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Read Previous

ഗായിക വാണി ജയറാമിന്‍റെ മരണം തലയ്ക്കേറ്റ ക്ഷതം മൂലം; മരണത്തിൽ ദുരൂഹതകളില്ലെന്ന് പോലീസ്

Read Next

കോളേജ് ഹോസ്റ്റലിൽ 17-കാരി മരിച്ച നിലയിൽ; പ്രിൻസിപ്പലിനെതിരെ പരാതി