ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ഗായിക വാണി ജയറാമിന്‍റെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമാണെന്ന് പോലീസ്. കട്ടിലിൽ നിന്നും എഴുന്നേറ്റപ്പോൾ വീണ് മേശപ്പുറത്ത് തലയിടിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. മരണത്തിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നും പോലീസ് പറഞ്ഞു.
ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിലെ വസതിയിലാണ് വാണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2018ൽ ഭർത്താവ് ജയറാമിന്‍റെ മരണശേഷം വാണി വീട്ടിൽ തനിച്ചായിരുന്നു താമസം. സഹായിയായ യുവതി മരണ ദിവസം രാവിലെ 11 മണിയോടെ വീട്ടിലെത്തിയെങ്കിലും വാണി വാതിൽ തുറന്നില്ല. ഇതോടെ ഇവർ ബന്ധുക്കളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പൊലീസ് സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്തുകയറി. വാണിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചെന്നൈ ഡെപ്യൂട്ടി കമ്മീഷണർ ശേഖർ ദേശ്മുഖ് പിന്നീട് വാണി ജയറാമിന്‍റെ വീട്ടിലെത്തി പരിശോധന നടത്തി.