ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പടന്നക്കാട്: നഗരസഭ കൗൺസിലർ സിപിഎമ്മിലെ രമണിയുടെ അകാല നിര്യാണം സംഭവിച്ച വാർഡ് 32 (പടന്നക്കാട് മേൽപ്പാലത്തിന് പടിഞ്ഞാറ് ഒഴിഞ്ഞുവളപ്പു വരെയുള്ള പ്രദേശം) ഇത്തവണ സിപിഎം ഉറപ്പിച്ചു.
6 മാസം മുമ്പാണ് വാർഡ് കൗൺസിലർ രമണി മരണപ്പെട്ടത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തു വന്നതിനാൽ ഈ വാർഡിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് നടത്തിയതുമില്ല. ഇത്തവണ ജനറൽ വാർഡായതിനാൽ വാർഡിൽ നിന്ന് തന്നെയുള്ള ഒരു സ്ഥാനാർത്ഥിയെ മുന്നോട്ടുയർത്തി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി 32-ാം വാർഡ് കൗൺവീനറും മുൻ നഗരസഭാ കൗൺസിലറുമായ ടി. കുമാരൻ പറഞ്ഞു. സിപിഎമ്മിന്റെ ഉറച്ച വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വന്നിട്ടില്ല.
വാർഡ് 32-ന് തൊട്ടടുത്തുള്ള പടന്നക്കാട് അണക്കെട്ട് വാർഡ് 27-ൽ ഇത്തവണ കൗൺസിലർ ലീഗിലെ അബ്ദുൾ റസാക്ക് തായലക്കണ്ടിയുടെ ഭാര്യയായിരിക്കും യുഡിഎഫ് സ്ഥാനാർത്ഥി. ഈ വാർഡിൽ നാഷണൽ ലീഗിലെ എൽ. സുലൈഖ ഇടതു സ്ഥാനാർത്ഥിയായി കളത്തിലിറങ്ങുന്നതോടെ നടക്കാനിരിക്കുന്നത് പൊരിഞ്ഞ പോരാട്ടമായിരിക്കും. സുലൈഖ നിലവിൽ നഗരസഭ വൈസ് ചെയർപേഴ്സണാണ്.