തിരിച്ചടി നേരിട്ട് അദാനി; പ്രധാനമന്ത്രിയുടെ ‘അയൽവാസിക്കാദ്യം’ അനിശ്ചിതത്വത്തിൽ

ദില്ലി: ഗൗതം അദാനി കൂടുതൽ പ്രതിസന്ധിയിലായതോടെ ബംഗ്ലാദേശിന് വൈദ്യുതി നൽകാനുള്ള പദ്ധതി അനിശ്ചിതത്വത്തിൽ. കഴിഞ്ഞ ജനുവരിയിൽ ആരംഭിക്കേണ്ടിയിരുന്ന പദ്ധതി ഇതിനകം രണ്ട് തവണ മുടങ്ങി. പദ്ധതി പൂർണമായി നടപ്പാക്കാൻ ആറുമാസം കൂടി വൈകിയേക്കുമെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ ‘അയൽവാസിക്കാദ്യം’ എന്ന സംരംഭത്തിന്‍റെ ഭാഗമായാണ് അദാനി ഈ പദ്ധതി ഏറ്റെടുത്തത്.

അതേസമയം, എൽഐസിയും എസ്ബിഐയും അദാനി ഗ്രൂപ്പുമായി കരാറുകളിലൊന്നും ഏർപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയും ഏറ്റവും വലിയ പൊതുമേഖലാ ബാങ്കും അദാനിയുമായി നടത്തിയ ഇടപാടുകൾ പരിശോധിച്ചിട്ടുണ്ടെന്നും സീതാരാമൻ പറഞ്ഞു. 

എൽഐസിയും എസ്ബിഐയും അദാനി കമ്പനികൾക്ക് നൽകിയ വായ്പകൾ അനുവദനീയമായ പരിധിക്കുള്ളിലാണെന്ന് വ്യക്തമാണെന്നും ധനമന്ത്രി പറഞ്ഞു. എസ്ബിഐ ഉൾപ്പെടെയുള്ള ഇന്ത്യയിലും വിദേശത്തുമുള്ള ബാങ്കുകൾ സ്റ്റോക്ക് ഈട് എടുത്ത് അദാനിക്ക് രണ്ട് ലക്ഷം കോടിയിലധികം രൂപ വായ്പ നൽകിയതായിട്ടാണ് കണക്കുകൾ.

Read Previous

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവ്; 22 ലോക നേതാക്കളെ മറികടന്ന് മോദി ഒന്നാമത്

Read Next

ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്ടർ നിർമാണകേന്ദ്രം ഫെബ്രുവരി 6ന് പ്രവർത്തന സജ്ജമാകും