ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ജനപ്രീതി നേടിയ രാഷ്ട്രീയ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് ആസ്ഥാനമായുള്ള ‘മോണിംഗ് കൺസൾട്ട്’ നടത്തിയ സർവേയിൽ 78 % പോയിന്‍റുമായാണ് മോദി ഒന്നാം സ്ഥാനത്തെത്തിയത്.
യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുൾപ്പെടെ 22 ലോക നേതാക്കളെയാണ് മോദി മറികടന്നത്. ജനുവരി 26 മുതൽ 31 വരെയാണ് സർവേ നടത്തിയത്.
മെക്സിക്കൻ പ്രസിഡന്‍റ് ആന്ദ്രേ മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ 68 % വോട്ടുമായി രണ്ടാം സ്ഥാനത്തും 62 % വോട്ടുമായി സ്വിസ് പ്രസിഡന്‍റ് അലൈന്‍ ബെര്‍സെറ്റ് മൂന്നാമതുമെത്തി. 40 % വോട്ടുമായി ജോ ബൈഡൻ ഏഴാം സ്ഥാനത്തെത്തി. 30 % വോട്ടുമായി ഋഷി സുനക് 12-ാം സ്ഥാനത്താണ്. നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ, ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൻ സിയോക്-യൂൾ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരാണ് പട്ടികയിൽ ഏറ്റവും താഴെയുള്ളവർ.