നരഹത്യാശ്രമത്തിന് കേസ്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഘത്തിനെതിരെ ഹോസ്ദുർഗ്ഗ് പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. ഫെബ്രുവരി  2-ന് രാത്രി 10 മണിക്ക് മീനാപ്പീസിലെ പെട്രോൾ പമ്പിന് സമീപത്താണ് മൂന്നംഗ സംഘം യുവാവിനെ തടഞ്ഞുനിർത്തി കുത്തിപ്പരിക്കേൽപ്പിച്ചത്.

ഹോസ്ദുർഗ്ഗ് കടപ്പുറം പാട്ടില്ലത്ത് ഹൗസിൽ മുഹമ്മദ് കുഞ്ഞിയുടെ മകൻ പി. സാബിത്തിനാണ് 28, കുത്തേറ്റത്. മീനാപ്പീസിലെ അബ്ദുൾ സലാമിന്റെ മകൻ അഫ്്ലാഹ് സഹലും 22, സംഘവുമാണ്  സാബിത്തിനെ തടഞ്ഞുനിർത്തി കുത്തിപ്പരിക്കേൽപ്പിക്കുകയും ഇരുമ്പ് വടികൊണ്ട് മർദ്ദിക്കുകയും ചെയ്തത്.

അഫ്്ലാഹ് സഹലിന്റെ കുത്തേറ്റ സാബിത്തിനെ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കി.  സാബിത്തിന്റെ പരാതിയിൽ മൂന്നുപേർക്കെതിരെയാണ് ഹോസ്ദുർഗ്ഗ് പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തത്. അഫ്്ലാഹ് സഹലിന്റെ പരാതിയിൽ മീനാപ്പീസ്സിലെ സാബിത്ത്, കൂട്ടാളികളായ ഷക്കീൽ, അജ്്മൽ എന്നിവർക്കെതിരെ മറ്റൊരു കേസും ഹോസ്ദുർഗ്ഗ് പോലീസ് റജിസ്റ്റർ ചെയ്തു.

LatestDaily

Read Previous

നീലേശ്വരം സഹകരണ ബാങ്ക് നിയമനത്തിൽ മുസ്ലീം ലീഗ് ഉടക്കി

Read Next

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവ്; 22 ലോക നേതാക്കളെ മറികടന്ന് മോദി ഒന്നാമത്