തമിഴ്‌നാട്ടില്‍ സൗജന്യ സാരി വിതരണം; തിക്കിലും തിരക്കിലും പെട്ട് 4 മരണം, 10 പേർക്ക് പരിക്ക്

തിരുപ്പത്തൂര്‍: തമിഴ്നാട്ടിൽ സൗജന്യ സാരി വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് സ്ത്രീകൾ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടിക്ക് സമീപമാണ് സംഭവം.

തൈപ്പൂയം ഉത്സവാഘോഷത്തിന്‍റെ ഭാഗമായി അയ്യപ്പൻ എന്നയാൾ സാരിയും വസ്ത്രവും സൗജന്യമായി വിതരണം ചെയ്യുകയായിരുന്നു. ഇതിന് ടോക്കൺ നൽകുന്നതിനിടെയാണ് അപകടമുണ്ടായത്. നൂറിലധികം സ്ത്രീകൾ വസ്ത്രം വാങ്ങാൻ എത്തിയതായി പൊലീസ് പറഞ്ഞു.

തമിഴ് മാസമായ തൈമാസത്തിലെ പൗർണ്ണമി നാളിലാണ് തമിഴ് ഹിന്ദുക്കൾ തൈപ്പൂയം ആഘോഷിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി വസ്ത്രവിതരണവും നടക്കാറുണ്ട്. ടോക്കണ്‍ കൊടുക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധിപ്പേര്‍ ബോധംകെട്ടുവീണു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ്.

Read Previous

ഗായിക വാണി ജയറാമിന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ ഉച്ചയ്ക്ക് 2 മണിക്ക് നടക്കും

Read Next

നീതുവിന്റെ ഘാതകൻ അറസ്റ്റിൽ, മൃതദേഹത്തോടൊപ്പം 2 ദിവസം കിടന്നുറങ്ങി