ജി-20 ഉച്ചകോടിയുടെ തയ്യാറെടുപ്പുകൾക്കായി കേന്ദ്രത്തോട് ഫണ്ട് തേടി സിസോദിയ

ന്യൂഡല്‍ഹി: ഈ വർഷം സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിയുടെ തയ്യാറെടുപ്പുകൾക്കായി ഡൽഹി സർക്കാർ കേന്ദ്ര സർക്കാരിനോട് ധനസഹായം തേടി. ഉച്ചകോടിക്ക് തയ്യാറെടുക്കാൻ ഡൽഹിക്ക് കുറഞ്ഞത് 927 കോടി രൂപയെങ്കിലും വേണമെന്ന് വ്യക്തമാക്കി ഡൽഹി ധനമന്ത്രി മനീഷ് സിസോദിയ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്തയച്ചു.

ജി -20 ഉച്ചകോടി ഡൽഹിയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണന്നും സിസോദിയ കത്തിൽ പറഞ്ഞു. കേന്ദ്ര ബജറ്റിൽ ഡൽഹി സർക്കാരിന് ഫണ്ടുകളൊന്നും ലഭിച്ചില്ല. അതിനാൽ ജി 20 ആതിഥേയത്വം വഹിക്കുന്നതിന് അധിക ഫണ്ട് വേണമെന്നാണ് ആവശ്യം. സെപ്റ്റംബർ 9 മുതൽ 10 വരെ ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്താണ് ജി 20 ഉച്ചകോടി നടക്കുന്നത്.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സർക്കാർ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി നഗരം മനോഹരമാക്കാനുള്ള ശ്രമത്തിലാണ്.

Read Previous

കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ സൈറ്റ് സൃഷ്ട്ടിച്ചു

Read Next

കൊളീജിയം ശുപാർശയ്ക്ക് അംഗീകാരം; 5 ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരാക്കി