അമുൽ പാൽ വില വർദ്ധിപ്പിച്ചു; ലിറ്ററിന് 3 രൂപ കൂട്ടി

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ പാൽ ഉൽപന്ന വിതരണക്കാരായ ജികോംഫെഡ് അമുൽ പാലിന്‍റെ വില വർദ്ധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വരെ വർദ്ധിപ്പിച്ചതായി അറിയിച്ചിട്ടുണ്ട്. ഇതോടെ വിപണിയിൽ അമുൽ ഗോൾഡ് ലിറ്ററിന് 66 രൂപയും അമുൽ താസ ലിറ്ററിന് 54 രൂപയും അമുൽ പശുവിൻ പാലിന് 56 രൂപയും അമുൽ എ2 എരുമ പാലിന് ലിറ്ററിന് 70 രൂപയുമായിരിക്കും വില.

ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ആണ് അമുൽ എന്ന പേരിൽ പാലും പാൽ ഉൽപന്നങ്ങളും വിപണിയിലേക്കെത്തിക്കുന്നത്. പാലിന്‍റെ മൊത്തത്തിലുള്ള പ്രവർത്തനച്ചെലവും ഉൽപാദനച്ചെലവും വർദ്ധിച്ചതിനാലാണ് വില വർദ്ധനവ് നടപ്പാക്കുന്നതെന്ന് ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ അറിയിച്ചു. കാലിത്തീറ്റയുടെ വില മാത്രം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനം വർദ്ധിച്ചു. ചെലവ് വർദ്ധനവ് കണക്കിലെടുത്ത് കർഷകർ മുൻ വർഷത്തേക്കാൾ 8 മുതൽ 9 ശതമാനം വരെ വില വർദ്ധിപ്പിച്ചതായും ഫെഡറേഷൻ അറിയിച്ചു. 

ഒക്ടോബറിലാണ് അമുൽ അവസാനമായി പാൽ വില വർദ്ധിപ്പിച്ചത്. അന്ന് ലിറ്ററിന് രണ്ട് രൂപയായിരുന്നു ഉയർത്തിയത്. ഉത്സവ സീസണിൽ പാലിന്‍റെയും ക്രീമിന്‍റെയും വില വർദ്ധിപ്പിച്ചത് അമുലിനെതിരെ വിമർശനത്തിന് ഇടയാക്കിയിരുന്നു. 

K editor

Read Previous

ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ സുപ്രീംകോടതി വെറുതെവിട്ടയാൾ മറ്റൊരു കൊലക്കേസിൽ അറസ്റ്റിൽ

Read Next

ഗായിക വാണി ജയറാമിന്‍റെ മൃതദേഹത്തിൽ മുറിവ്, പോസ്റ്റ്മോർട്ടത്തിനായി മാറ്റി