സണ്ണി ലിയോണി പങ്കെടുക്കാനിരുന്ന ഫാഷൻ ഷോ വേദിക്ക് സമീപം സ്ഫോടനം; ആളപായമില്ല

ഇംഫാൽ: പ്രമുഖ ബോളിവുഡ് താരം സണ്ണി ലിയോണി പങ്കെടുക്കാനിരുന്ന ഫാഷൻ ഷോയുടെ വേദിക്ക് സമീപം സ്ഫോടനം. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലെ ഹട്ട കാങ്ജെയിബുങ്ങിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫാഷൻ ഷോ നടക്കേണ്ട സ്ഥലത്തിന് 100 മീറ്റർ അകലെയാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) അല്ലെങ്കിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമെന്നാണ് നിഗമനം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Read Previous

മധ്യസ്ഥ ചർച്ചകൾ തുടരുന്നു, നിമിഷപ്രിയയുടെ മോചനത്തില്‍ ആശങ്ക വേണ്ട: കേന്ദ്ര സര്‍ക്കാർ‌

Read Next

ഇന്ത്യൻ നിര്‍മിത തുള്ളിമരുന്ന് ഉപയോഗിച്ചത് മൂലം യുഎസിൽ ഒരു മരണം; കമ്പനിയില്‍ റെയ്ഡ്